ട്രംപിന്‍റെ തീരുമാനത്തിൽ എപ്സ്റ്റീൻ കേസിലെ അതിജീവിതയ്ക്ക് നന്ദി, പക്ഷേ സംശയമുണ്ടെന്ന് ഹാലെ റോബ്സൺ; ‘ഞാൻ മണ്ടിയല്ലെന്ന് പ്രതികരണം’

ട്രംപിന്‍റെ തീരുമാനത്തിൽ എപ്സ്റ്റീൻ കേസിലെ അതിജീവിതയ്ക്ക് നന്ദി, പക്ഷേ സംശയമുണ്ടെന്ന് ഹാലെ റോബ്സൺ; ‘ഞാൻ മണ്ടിയല്ലെന്ന് പ്രതികരണം’

വാഷിംഗ്ടണ്‍: എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിടുമെന്ന് വാഗ്ദാനം ചെയ്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നന്ദിയുണ്ടെന്നും എന്നാൽ സംശയം തോന്നാതിരിക്കാൻ കഴിയുന്നില്ലെന്നും ജെഫ്രി എപ്സ്റ്റീന്‍റെ പീഡനത്തിന് ഇരയായ ഹാലെ റോബ്സൺ. “ഇന്ന് ഇവിടെ ഇല്ലാത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ പ്രസിഡന്‍റിനോട് എനിക്ക് ഒരു വ്യക്തമായ സന്ദേശം നൽകാനുണ്ട്. എപ്സ്റ്റീൻ ഫയലുകളെക്കുറിച്ചുള്ള നിങ്ങളുടെ നിലപാട് മാറിയെന്ന് ഞാൻ മനസിലാക്കുന്നു, ഈ ബില്ലിൽ ഒപ്പിടുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തതിൽ ഞാൻ നന്ദിയുള്ളവളാണ്. എന്നാൽ ഇതിന് പിന്നിലെ അജണ്ട എന്താണെന്ന കാര്യത്തിൽ എനിക്ക് സംശയം തോന്നാതിരിക്കാൻ കഴിയുന്നില്ല.” – അവർ പറഞ്ഞു.

“അതുകൊണ്ട്, ഈ സന്ദേശം ഞാൻ നിങ്ങൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നു. ഞാൻ ആഘാതത്തിലായിരിക്കുന്നു. ഞാൻ മണ്ടിയല്ല. നിങ്ങൾ ഞങ്ങളെ വളരെയധികം സമ്മർദ്ദത്തിലാക്കി,” ഹാലെ പറഞ്ഞു. എപ്സ്റ്റീൻ ഡിസ്ചാർജ് പെറ്റീഷനിൽ അവസാനമായി ഒപ്പിട്ട റെപ്. അഡെലിറ്റ ഗ്രിജാൽവയുടെ സത്യപ്രതിജ്ഞ വൈകിയതിനെ ചൂണ്ടിക്കാട്ടി, 50 ദിവസങ്ങൾക്ക് മുമ്പ് നടക്കേണ്ടിയിരുന്ന ഈ നടപടികളുടെ തടസത്തിന് അവർ ട്രംപിനെ കുറ്റപ്പെടുത്തി.

എപ്സ്റ്റീന്‍റെ വലയത്തിലുള്ള ആരോപണവിധേയരായ പീഡകരുടെ പേരുകൾ ജോർജിയൻ റിപ്പബ്ലിക്കൻ നേതാവായ റെപ്. മാർജോറി ടെയ്‍ലർ ഗ്രീൻ ഹൗസിൽ വായിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, താൻ ഐക്യദാർഢ്യത്തോടെ അവർക്കൊപ്പം നിൽക്കുമെന്നും റോബ്സൺ പറഞ്ഞു.

Share Email
Top