സാന്‍ഡിയാഗോയില്‍ ഗ്രീന്‍കാര്‍ഡ് അഭിമുഖത്തിനെത്തിയവരെ അറസ്റ്റ് ചെയ്തു: നടപടിയെടുത്തത് വീസാ കാലാവധി കഴിഞ്ഞവരേയും നിയമപരമായി രേഖകളില്ലാത്തവരേയുമെന്ന വാദവുമായി അധികൃതര്‍

സാന്‍ഡിയാഗോയില്‍ ഗ്രീന്‍കാര്‍ഡ് അഭിമുഖത്തിനെത്തിയവരെ അറസ്റ്റ് ചെയ്തു: നടപടിയെടുത്തത് വീസാ കാലാവധി കഴിഞ്ഞവരേയും നിയമപരമായി രേഖകളില്ലാത്തവരേയുമെന്ന വാദവുമായി അധികൃതര്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഗ്രീന്‍ കാര്‍ഡ് അഭിമുഖത്തിന് എത്തിയവരെ യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ഓഫീസുകളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.

അമേരിക്കന്‍ പൗരന്‍മാരുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ വിസാ കാലാവധി കഴിഞ്ഞവരേയും നിയമപരമായി രേഖകള്‍ ഇല്ലാത്തവരേയുമാണ് അറസ്റ്റ് ചെയ്യുന്നതെന്നാണ് അധികൃതരുടെ നിലപാട്.സാന്‍ ഡിയാഗോയിലെ ഇമിഗ്രേഷന്‍ ഓഫീസിലാണ് ഇത്തരം അറസ്റ്റുകള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ഇത്തരത്തില്‍ അഞ്ചുപേരെ കഴിഞ്ഞ ആഴ്ച്ച അറസ്റ്റ് ചെയ്തതായി സിബിഎസ് 8 റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ക്രിമിനല്‍ കേസുകളോ  മുന്‍കാല അറസ്റ്റുകളോ ഉണ്ടായിരുന്നില്ല. എല്ലാവരും യുഎസ് പൗരന്മാരുടെ പങ്കാളികളായി ഗ്രീന്‍ കാര്‍ഡ് പ്രക്രിയയിലൂടെ കടന്നുപോകുന്നവ രായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രീന്‍ കാര്‍ഡ് അഭിമുഖത്തിന് ഹാജരായപ്പോള്‍ തന്റെ ഒരു കക്ഷിയെ കസ്റ്റഡിയിലെടുക്കുകയും കൈകള്‍ വിലങ്ങിടുകയും ചെയ്തതായി ഒരു അഭിഭാഷകന്‍ പറഞ്ഞു. അറസ്റ്റ് നടക്കു ന്നുണ്ടെന്നു ഇമിഗ്രേഷന്‍ അഭി ഭാഷകന്‍ ഹബീബ് ഹാസ്ബിനിയും സ്ഥിരീകരിച്ചു.

അറസ്റ്റുകള്‍ പ്രധാനമായും നടന്നത് സാന്‍ ഡിയാഗോ സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ ഓഫീസിലാ ണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അറസ്റ്റ് നവംബര്‍ 12 നായിരുന്നു. അറസ്റ്റിലായ ആളുകളില്‍നിന്ന് നിരവധി ഫോണ്‍ കോളുകള്‍ ലഭിക്കുന്നുണ്ട്. മറ്റ് പല കൗണ്ടികളില്‍ ജോലി ചെയ്യുന്ന നിരവധി അഭിഭാഷകരുമായി തനിക്ക് ബന്ധമുണ്ട്. സാന്‍ ഡിയേഗോയില്‍ മാത്രമാണ് സംഭവിക്കുന്നതെന്നും ഹാസ്ബിനി വ്യക്തമാക്കി.

Go for Green Card, get handcuffed: US agencies arresting people during interviews

Share Email
LATEST
More Articles
Top