വാഷിംഗ്ടണ്‍: സമ്പന്നരായ ആളുകള്‍ക്ക് വലിയ തുക മുടക്കിയാല്‍ അമേരിക്കയില്‍ വേഗത്തില്‍ സ്ഥിരതാമസം ഉറപ്പാക്കാനയുള്ള ഗോള്‍ഡ് കാര്‍ഡ് പദ്ധതി നടപടികള്‍ വേഗത്തിലാക്കുന്നു.ഇതിന്റെ ഭാഗമായി ഗോള്‍ഡ് കാര്‍ഡിന്റെ അപേക്ഷാ ഫോമായ ഐ-140 ജിയുടെ കരട് രൂപം സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പരിശോധനയ്ക്കായി സമര്‍പ്പിച്ചു.
പ്രസിഡന്റ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഓഫീസിനു കീഴിലുള്ള മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫീസിലാണ് പരിശോധയ്ക്കായി അയച്ചത്.ഗോള്‍ഡ് കാര്‍ഡിനായി അപേക്ഷിക്കന്നവര്‍ ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറാണ് യുഎസ് ട്രഷറിയില്‍ അടയ്‌ക്കേണ്ടത്.
ഗോള്‍ഡ് കാര്‍ഡ് അപേക്ഷകര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസത്തിന് യോഗ്യത ഉണ്ടായിരിക്കണം. അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളവരും ആയിരിക്കണം. അപേക്ഷകര്‍ക്ക് ഇബി-1 അല്ലെങ്കില്‍ ഇബി-2 വിസ വിഭാഗത്തിലാകും സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുക. ഇതുസംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആണ് തീരുമാനമെടുക്കുക.
Immigration Department speeds up American Gold Card program













