വാഷിംഗ്‌ടൺ : അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടൽ ഉടൻ അവസാനിക്കുമെന്നു സൂചന. 40 ദിവസത്തിലേക്കു കടന്ന അടച്ചുപൂട്ടൽ അവസാനിപ്പിക്കാനായി സെനറ്റമാർക്കിടയിൽ നീക്കങ്ങൾ നടക്കുന്നതായും ഇതിന്റെ ഭാഗമായി സെനറ്റർമാർ കരാറിലെത്തിയതായും എ ബി സി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഡെമോക്രാറ്റിക് സംഘത്തിൽ നിന്നും വേണ്ടത്ര വോട്ട് ലഭിക്കുമെന്നും സെനറ്റിൽ വോട്ടിനിടുമ്പോൾ പാസാകുമെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ ജനുവരി 30 വരെ സർക്കാരിന് ധനസഹായം നൽകാൻ യുഎസ് സെനറ്റർമാരുടെ ഒരു ഉഭയകക്ഷി സംഘം ധാരണയിലെത്തിയെന്നാണ് വിവരം.
ഡെമോക്രാറ്റിക് സെനറ്റർമാരും ജോൺ ടുണും ചർച്ച നടത്തുകയും വൈറ്റ് ഹൗസുമായി ആശയ വിനിമയം നടത്തി യതായുമാണ് റിപ്പോർട്ട്അടച്ചുപൂട്ടൽ അ വസാനിപ്പിക്കാനായി ഡെമോ ക്രാറ്റിക്കുകളിൽ വേണ്ടത്ര അംഗങ്ങൾ തയാറാണെന്നും റിപ്പോർട്ടുണ്ട്. അമേരിക്കൻ സമയം ഞായറാഴ്‌ച രാത്രി സെനറ്റിൽ വോട്ടെടുപ്പ് നടക്കും.
Is the shutdown in the US ending? Report says crucial moves are underway













