ജറുസലം: ഊസ്രയേല്‍ ഹമാസ് സമാധാന ഉടമ്പടിയുടെ ഭാഗാമായി 15 പാലസ്തീനികളുടെ മൃതദേഹം ഇസ്രയേല്‍ കൈമാറി. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി അധികൃതരാണ് മൃതദേഹം കൈമാറിയത് വ്യക്തമാക്കിത്. ഹമാസ് കഴിഞ്ഞ ദിവസം ഒരു ഇസ്രയേല്‍ പൗരന്റെ മൃതദേഹം കൈമാറിയതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി.
തെക്കന്‍ ഇസ്രയേലില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രയേലി പൗരന്‍ മെനി ഗോദര്‍ദിന്റെ മൃതദേഹമാണ് ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയത്. ഹമാസിന്റെ ആക്രമണത്തില്‍ മേനിയുടെ ഭാര്യ ഐലെറ്റിന്റെ ജീവനും നഷ്ടമായിരുന്നു. ഒക്ടോബര്‍ വന്നതിനു ശേഷം 25 ബന്ദികളുടെ മൃതദേഹങ്ങള്‍ ഇസ്രയേലിന് ഹമാസ് കൈമാറി. മൂന്നു മൃതദേഹങ്ങള്‍ കൂടി ഇനി കൈമാറാനുണ്ട്.
ഹമാസ് വിട്ടുനല്‍കുന്ന ഓരോ ബന്ദിക്കും പകരമായി 15 പലസ്തീന്‍കാരുടെ മൃതദേഹങ്ങളാണ് ഇസ്രയേല്‍ കൈമാറിയത്. ഇതുവരെ ആകെ 330 പലസ്തീന്‍കാരുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ വിട്ടുനല്‍കിയതില്‍ 95 എണ്ണം മാത്രമാണ് ഔദ്യോഗികമായി തിരിച്ചറിഞ്ഞതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Israel-Hamas peace deal: Bodies of 15 Palestinians handed over













