ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇന്ത്യാ സന്ദര്‍ശനം മാറ്റി വെച്ചത് സുരക്ഷാ കാരണങ്ങളാല്‍ അല്ലെന്നു ഇസ്രയേല്‍. ഡല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിയതെന്ന പ്രചാരണത്തിനു പ്രതികരണമായിട്ടാണ് ഇസ്രയേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സന്ദര്‍ശന തീയതി ഉടനെ തീരുമാനിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.
അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന നെതന്യാഹു ചെങ്കോട്ട സ്‌ഫോടനത്തെ തുടര്‍ന്നുള്ള സുരക്ഷാ ആശങ്ക കാരണം യാത്ര മാറ്റിവച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും, പ്രധാനമന്ത്രി നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സൗഹൃദം അത്രത്തോളം ദൃഢമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.
പുതിയ സന്ദര്‍ശന തീയതി നിശ്ചയിക്കാന്‍ ഇരുപക്ഷത്തുമുള്ള ടീമുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടത്തുന്നതായും ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു
Israel says Netanyahu’s India visit postponed not due to security reasons













