അപൂര്‍വ ഇനത്തിലുള്ള എച്ച്‌ഫൈവ് എന്‍ഫൈവ് പക്ഷിപ്പനി ബാധിച്ച് വാഷിംഗ്ടണില്‍ ഒരാള്‍ മരണപ്പെട്ടു

അപൂര്‍വ ഇനത്തിലുള്ള എച്ച്‌ഫൈവ് എന്‍ഫൈവ് പക്ഷിപ്പനി ബാധിച്ച് വാഷിംഗ്ടണില്‍ ഒരാള്‍ മരണപ്പെട്ടു

വാഷിംഗ്ടണ്‍: അപൂര്‍വ ഇനത്തില്‍പ്പെട്ട എച്ച്‌ഫൈവ് എന്‍ഫൈവ് പക്ഷിപ്പനി ബാധിച്ച് വാഷിംഗ്ടണില്‍ ഒരാള്‍ മരണപ്പെട്ടു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ വൈറസിനേക്കാള്‍ തീവ്രത കുറഞ്ഞ വൈറസാണെന്നാണ് പ്രാഥമീക നിഗമം. ഗ്രേസ് ഹാര്‍ബര്‍ കൗണ്ടിയില്‍ രോഗം ബാധിച്ച് വൃദ്ധനായ ആളാണ് മരണപ്പെട്ടത്.

വാഷിംഗ്ടണ്‍ സ്റ്റേറ്റ് ആരോഗ്യ വകുപ്പ് അറിയിപ്പ് പ്രകാരം,എച്ച്‌ഫൈവ് എന്‍ഫൈവ് എന്ന പക്ഷിപ്പനി ബാധിച്ച ആദ്യത്തെ ആളാണിത്. കാട്ടുപക്ഷികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന തന്റെ വീട്ടിലെ കോഴികളില്‍ നിന്നാവാം ഇയാള്‍ക്ക പനി ബാധിച്ചതെന്നാണ് കരുതുന്നതെന്നു ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഈ വീട്ടിലെ മറ്റ് ആര്‍ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്നു ആരോഗ്യവകുപ്പ് വ്യക്തമാക്കി.ആ മനുഷ്യനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളുകള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു

Man in Washington state believed to be the first to die from a rare strain of bird flu

Share Email
Top