Caritas hospital

പി.എം ശ്രീയിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ‘ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ല’

പി.എം ശ്രീയിൽ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എം.വി ഗോവിന്ദൻ; ‘ചർച്ച ചെയ്യാതെ തീരുമാനമെടുത്തത് ശരിയായില്ല’

തിരുവനന്തപുരം: പി.എം ശ്രീയിൽ ഒപ്പിട്ടതിൽ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രിസഭ പൂര്‍ണമായ അര്‍ത്ഥത്തിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തിട്ടില്ല. അതു സത്യമാണ്. വീഴ്ച വന്നത് കൊണ്ടാണ് പരിശോധിച്ചതെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി.എം ശ്രീ പദ്ധതിയെപ്പറ്റി പൂര്‍ണമായ അര്‍ത്ഥത്തില്‍ പരിശോധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ സബ് കമ്മിറ്റിയെ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി ഒപ്പിടുന്നതിനു മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് കേള്‍ക്കുന്നതെന്ന ചോദ്യത്തിന്, അതിന് ഇപ്പോള്‍ ഉത്തരം പറയുന്നില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Share Email
LATEST excelnclexrn
More Articles
Top