താങ്ക്‌സ് ഗിവിംഗ് ആഘോഷമാക്കാന്‍ ജനങ്ങളിറങ്ങി; ലോസ് ഏഞ്ചല്‍സിലെ റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞ് രൂക്ഷമായ ഗതാഗത സ്തംഭനം

താങ്ക്‌സ് ഗിവിംഗ് ആഘോഷമാക്കാന്‍ ജനങ്ങളിറങ്ങി; ലോസ് ഏഞ്ചല്‍സിലെ റോഡുകളില്‍ വാഹനങ്ങള്‍ നിറഞ്ഞ് രൂക്ഷമായ ഗതാഗത സ്തംഭനം

ലോസ് ഏഞ്ചല്‍സ്: കിലോമീറ്ററുകള്‍ നീണ്ട വാഹനങ്ങളുടെ നിര. മണിക്കൂറുകളായി ഒച്ചിഴയുന്ന വേഗത്തില്‍ മാത്രം മുന്നോട്ടു നീങ്ങുന്ന വാഹനങ്ങള്‍. യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പരമ്പരാഗതമായ താങ്ക്‌സ് ഗിവിംഗ് ആഘോഷമാക്കാന്‍ ജനങ്ങള്‍ വീട്ടില്‍ നിന്നും പൂര്‍ണമായും നഗരത്തിലേക്ക് ഇറങ്ങിയതോടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു.
ഫോക്‌സ് ന്യൂസ് പുറത്തുവിട്ട ആകാശ ദൃശ്യത്തില്‍ ലോസ് ഏഞ്ചല്‍സിലെ ഫ്രീവേകള്‍ മുഴുവന്‍ ചുപ്പണിഞ്ഞു നില്ക്കുന്നത് കാണാം. വാഹനങ്ങള്‍ ബ്രേക്ക് ചെയ്തതു മൂലമുള്ള ചുവപ്പ് ലൈറ്റ് കത്തിക്കിടക്കുന്നതാണ് ആകാശദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.

താങ്ക്‌സ്ഗിവിംഗ് ആഴ്ച്ചയില്‍ ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നതാണ് ഇത്തരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിലേക്ക് നീങ്ങുന്നത്.ഒരാഴ്ച്ചയിലെ അവധിക്കാലത്ത് 81. 8 ദശലക്ഷം അമേരിക്കക്കാര്‍ ഓരോരുത്തരും സ്വന്തം വാഹനങ്ങള്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുമെന്ന് അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.6 ദശലക്ഷം യാത്രക്കാരുടെ വര്‍ദ്ധനവുണ്ടാകും. യാത്രികരില്‍ 90 ശതമാനം പേരും കാറില്‍ യാത്ര ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റവും കൂടുതല്‍ തിരക്ക് ബുധന്‍ ഞായര്‍ ദിവസങ്ങളിലാവും ഉണ്ടാവുക.

People flock to celebrate Thanksgiving; Los Angeles roads are filled with vehicles, causing severe traffic congestion

Share Email
Top