പന്തളം ബിജു.
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റും ഫാമിലി നൈറ്റും നവംബർ മാസം പതിനാലാം തീയതി വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനുകൾക്ക് തിരക്കേറിയത് കാരണം ഹോട്ടൽ കോൺട്രാക്ടിൽ കൂടുതൽ മുറികൾ കൂട്ടിച്ചേർക്കേണ്ടതായി വന്നു.
പ്രവാസത്തിന്റെ കെട്ടുപാടുകളിൽ നിന്നും ബിസിനസ്സിൽ വെന്നിക്കൊടി പാറിച്ച അമേരിക്കൻ മലയാളികളുടെ വിജയഗാഥ വിവരിക്കുവാൻ അവർ തന്നെ നേരിട്ടെത്തുന്ന ഒരു വിജയ സംഗമം കൂടിയാണ് ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റ്. പതിനായിരം ഡോളറിന്റെ സ്റ്റാർട്ടപ്പുകളിൽ നിന്നും മില്യണുകളിലേക്ക് വളർന്ന ബിസിനസ്സ് സാമ്രാജ്യങ്ങൾ ഒരു ശരാശരി മലയാളിക്കും ഇവിടെ എങ്ങിനെ ആരംഭിക്കാം എന്നതിന്റെ നേർക്കാഴ്ചയാവും ഈ മീറ്റ്.
ഫാമിലി നൈറ്റ് കുടുംബങ്ങൾക്ക് സല്ലപിക്കത്തക്ക രീതിയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ തരം കലാപരിപാടികൾ, ഗാനമേള എന്നിവയോടൊപ്പം സായന്തനത്തിന്റെ വിതാനത്തിൽ വർണ്ണങ്ങൾ വാരിയെറിഞ്ഞപോലെ വിരാചിക്കുന്ന ലാസ് വേഗസിന്റെ വിരിമാറിലൂടെ ആഡംബര ലിമോസിനിൽ സിറ്റി ടൂറും ആസ്വദിക്കാനുള്ള അവസരം ക്രമീകരിച്ചിരിക്കുന്നു.
ഫോമ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലയ്ക്കലോടി എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുന്ന ഈ പരിപാടിയ്ക്കുള്ള ഡയമണ്ട് സ്പോൺസർ സിയാറ്റിൻ ആസ്ഥാനമായി പ്രവർത്തിലെക്കുന്ന Aero control കമ്പനിയുടെ ഉടമയും, ഫോമ മുൻ പ്രസിഡണ്ടുമായ ജോൺ ടൈറ്റസ് ആണ്. മറ്റു സ്പോണ്സർമാർ മാത്യു തോമസ്, രാജു എബ്രാഹം, ജോസഫ് ഔസോ & സുജ ഔസോ, ഡോക്ടർ മഞ്ജു പിള്ള, അമേരിക്കയിലെ പ്രശസ്‌ത ബിസിനസ് സ്ഥാപനമായ ദി വെൽത്ത് ഗുരു എന്നിവരാണ്.
ഫോമാ വെസ്റ്റേൺ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് ൻറെയും,
ബിസിനസ്സ് ചെയർ ബിജു സ്‌കറിയയുടെയും നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയ്ക്കു, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോർജ്ജ്കുട്ടി തോമസ് പുല്ലാപ്പള്ളി,
സുജ ഔസോ,
സാജൻ മൂലേപ്ലാക്കിൽ,
ഓജസ് ജോൺ, ഡോ.മഞ്ജു പിള്ള, ശരത് നായർ, ആഗ്നസ് ബിജു, ചെയർമാൻ റെനി പൗലോസ്, സെക്രട്ടറി സജിത്ത് തൈവളപ്പിൽ, ട്രഷറർ മാത്യു ചാക്കോ, വൈസ് ചെയർമാൻ ജോസഫ് ഔസോ, ജോയിൻ്റ് സെക്രട്ടറി സെൽബി കുര്യാക്കോസ്, പി.ആർ.ഒ പന്തളം ബിജു തോമസ്, ജാസ്മിൻ പരോൾ, ഡോ.പ്രിൻസ് നെച്ചിക്കാട്ട്, ഡോ.രശ്മി സജി, രാജൻ ജോർജ്, ജാക്‌സൺ പൂയപ്പാടം, റേച്ചൽ പോൾ, ടോജോ തോമസ്, ഡാനിഷ് തോമസ്, പോൾ ജോൺ, ഷാൻ പരോൾ കേരള അസോസിയേഷൻ ഓഫ് ലാസ് വേഗസ് പ്രസിഡന്റ് ഡോ.തോംസൺ ചെമ്പ്ലാവിൽ, സെക്രട്ടറി ഡേവിഡ് പറപ്പിള്ളി, എന്നിവർ ഉൾപ്പെട്ട വിവിധ കമ്മറ്റികളാണ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ടേഷനും
https://fomaavegas2025.com/
Johnson Joseph(RVP) – 310-986-9672
Biju Skariah(Business Chair)- (425) 329-9090













