ചിക്കാഗോ: അടുത്ത വര്‍ഷം ചിക്കാഗോയില്‍ നടക്കുന്ന എസ്-ബി അസംപ്ഷന്‍ കോളജ് അലുമ്‌നി ഓഫ് നോര്‍ത്ത് അമേരിക്കയുടെ അര്‍ദ്ധദിന കണ്‍വെന്‍ഷന്റെപ്രാഥമിക ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദേശീയതലത്തില്‍ ആദ്യ മായിസംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍, ചിക്കാഗോയിലെ ഡിസ്പ്ലൈന്‍സ് ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റി ഹാളില്‍ 2026 ജൂലൈ ഒന്‍പതിന് വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു ഒരുമണിക്ക് സ്നേഹവിരുന്നോടെ സമാപിക്കും.
എസ് ബി കോളേജിന്റെ പ്രമുഖ പൂര്‍വ്വവിദ്യാര്‍ഥികളായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ജേക്കബ് കൂവക്കാട്ട്, ചങ്ങനാശേരി അതിരൂപത ആര്‍ച്ചു ബിഷപ്മാര്‍ തോമസ് തറയില്‍, കേരള ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമി എന്നിവര്‍ ചടങ്ങില്‍ പങ്കെ ടുക്കും.എസ് ബി കോളേജ് ഗണിതശാസ്ത്രവിഭാഗം മേധാവി യായിരുന്ന പ്രൊഫ. കെ എസ് വെങ്കിടാചലംഅയ്യരുടെ പുത്രനാണ് ഐഎഎസ് പ്രഥമ റാങ്ക് ജേതാവായ ശ്രീനാരായണസ്വാമി.

എസ് ബി കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. റ്റെഡിതോമസ് കാഞ്ഞൂപ്പറമ്പില്‍, അസംപ്ഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റാണിമരിയ തോമസ്, എസ് ബി കോളേജ് മുന്‍പ്രിന്‍സിപ്പല്‍ റവ ഡോ ജോര്‍ജ്ജ്മഠത്തിപ്പറമ്പില്‍ എന്നിവരും കണ്‍വെന്‍ഷനില്‍ അതിഥികളായി പങ്കെടുക്കും.അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കാന്‍ പതിനഞ്ച് അംഗ സ്റ്റിയറിംഗ് കമ്മറ്റിയെ അലൂമ്നയ് നാഷണല്‍ കൗണ്‍സില്‍ തെരെഞ്ഞെടുത്തു.

മാര്‍ത്തോമാസഭാംഗവും മലയാളി എന്‍ജിനീയേഴ്സ്അസ്സോസിയഷന്‍ മുന്‍ പ്രസിഡന്റുമായ മാത്യു ദാനിയേല്‍ (ഐബിഎം)കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരിക്കും.സംഘടനയുടെ രക്ഷാധികാരി റവ. ഫാ കുര്യന്‍ നെടുവേലി ചാലുങ്കല്‍(പ്രൊക്യൂറേറ്റര്‍, ചിക്കാഗോ രൂപത), ഡോ. മനോജ് മാത്യു നേര്യംപറമ്പില്‍, ദയാലു ജോസഫ് കാലിഫോര്‍ണിയ (കണ്‍വെന്‍ഷന്‍ കൊ-ചെയേഴ്‌സ്),പ്രൊഫ. ജെയിംസ് ഓലിക്കര, പ്രൊഫ. ഡോ. ആര്‍ ജയകൃഷ്ണന്‍, ടോംപെരുമ്പായി, പിന്റോ കണ്ണമ്പള്ളി (നാഷണല്‍ കോ-ചെയര്‍), റവ. ഷിന്റോ വര്‍ഗീസ്, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍, ബോബന്‍ കളത്തില്‍(കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍), നീന പി. മുരിക്കന്‍,ലീല മാരേട്ട്,ജോസുകുട്ടി നടക്കപ്പാടം,സാം ആന്റോ (സുവനീര്‍), ഷിബുഅഗസ്റ്റിന്‍(ഫിനാന്‍സ്), സജി മാടപ്പള്ളി എന്നിവര്‍ വിവിധ കമ്മറ്റികള്‍ക്ക്‌നേതൃത്വം നല്‍കും.

പ്രൊഫ. ജോസ് തോമസിന്റെ നേതൃത്വത്തില്‍കാനഡയില്‍നിന്ന് പൂര്‍വ്വവി ദ്യാര്‍ഥികള്‍ കണ്‍വെന്‍ഷനില്‍ പങ്കെ ടുക്കും.ബുധനാഴ്ച എത്തിച്ചേ രുന്നവര്‍ക്കായിടൂര്‍പാക്കേജുകള്‍ആവിഷ്‌കരിക്കുമെന്നു ചിക്കാഗോ ചാപ്റ്റര്‍ എക്‌സിക്യൂട്ടിവ് അംഗങ്ങളായ ജോണ്‍ നടക്കപ്പാടം, കാര്‍മല്‍ തോമസ്, ബിജി കൊല്ലാപുരം, ഷാജികൈലാത്ത്, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍ എന്നിവര്‍ അറിയിച്ചു. തോമസ് ഡിക്രൂസ് തറപ്പില്‍ (മീഡിയആന്‍ഡ് പബ്ലിക് റിലേഷന്‍സ്), മിസിസ് റോഷന്‍ ചെറിയാന്‍ (അലുമ്നയ് നാഷണല്‍ സെക്രട്ടറി), ഡോ. തോമസ് സെബാസ്റ്റ്യന്‍,മനീഷ് തോപ്പില്‍, ജോസുകുട്ടി പാറക്കല്‍, ജോളി കുഞ്ചെറിയ, മനോജ്‌തോമസ്, ജോര്‍ജ്ജ് ഇല്ലിക്കല്‍, ചെറിയാന്‍ മാടപ്പാട്, ജോസഫ് കാളാശേരി,മിസിസ് ഷിജി ചിറയില്‍ (കള്‍ച്ചറല്‍ പ്രോഗ്രാം) എന്നിവര്‍ വിവിധപരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍കിക്കോഫ് ഡിസംബര്‍ 27 ആം തീയതി ബെല്‍വുഡ് സീറോ മലബാര്‍കത്തീഡ്രല്‍ ചാവറ ഹാളില്‍ നടക്കുന്ന ചിക്കാഗോ ചാപ്റ്ററിന്റെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചു നടത്തും.
SB- Assumption Alumni of North America Convention preparations begin: Cardinal Koovakkatt, Mar Thomas Tharayil, Raju Narayanaswamy as special guests













