വാഷിംഗ്ടൺ : ലൈംഗീക കുറ്റവാളി ജഫ്രി എപ്സ്റ്റീൻ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടണമെന്ന ബില്ലിന് അമേരിക്കൻ ജനപ്രതിനിധി സഭയിൽ അംഗീകാരം. ഈ ഫയലുകൾ പുറത്തുവരുന്നതോടെ ആരൊക്കെ കുരങ്ങുമെന്ന് ഇനി കാത്തിരുന്നു കാണാം.
എപ്സ്റ്റീൻ ഫയലുകൾ പ്രസിഡന്റ് ട്രംപിനെതിരെ ഡെമോക്രാറ്റുകൾ ആയുധമാക്കിയതിനൊടുവിലാണ് ഇപ്പോൾ ട്രംപ് തന്നെ മുൻകൈയെടുത്ത് ഫയലുകൾ പുറത്തുവിടാൻ ഉള്ള ബില്ല് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗിക പീഡനത്തിന് ഇർയാക്കിയ ജഫ്രി എപ്സ്റ്റീനുമായി പ്രസിഡന്റ് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് ബന്ധമുള്ളതായ ആരോപണം ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇത് സംബന്ധിച്ചുള്ള എല്ലാ ഫയലുകളും പുറത്തുവിടണമെന്ന് ആവശ്യം ശക്തമാക്കി ഡെമോക്രാറ്റികൾ രംഗത്തെത്തിയത്.
ആദ്യഘട്ടത്തിൽ ട്രംപ് ഇതിനെ എതിർത്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് ട്രംപ് തന്റെ മുൻനിരപാട് മാറ്റിക്കൊണ്ട് എല്ലാ ഫയലുകളും പുറത്തുവിടാൻ റിപ്പബ്ലിക്കന്മാരും ജനപ്രതിനിധി സഭയിൽ വോട്ട് ചെയ്യണമെന്ന് നിർദ്ദേശിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജനപ്രതിനിധിസഭ ഐക്യകണ്ഠേന ബില്ല് പാസാക്കിയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ എപ് സ്റ്റീൻ പീഢിപ്പിച്ചതായും ലൈംഗിക തൊഴിലിന് നിർബന്ധിച്ചതായി കുറ്റപത്രം ഉണ്ട്.
14 വയസ്സുളള കുട്ടികളെ വരെ പീഡിപ്പിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. അറസ്റ്റിലായ ജഫ്രി 2019 ജയിലിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇയാൾ മുമ്പ് സംഘടിപ്പിച്ച വിരുന്നുകളിൽ ട്രംപും പങ്കെടുത്തിരുന്നു. ഇത് ഏറെ വിവാദമായിരുന്നു. എപ്സ്റ്റീൻ തന്റെ കൂട്ടുപ്രതിക്ക് അയച്ച മെയിലുകളിലാണ് ട്രംപിനെ കുറിച്ചുള്ള പരാമർശങ്ങൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെനറ്റ്, ജെഫ്രി എപ്സ്റ്റീൻ ഫയൽ ചെയ്ത ബിൽ പുറത്തുവിടാൻ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ഹൗസ് ബിൽ ഏകകണ്ഠമായി പാസാക്കി.
Senate unanimously agrees to approve Epstein files bill”













