ഷോളി കുമ്പിളുവേലി
ഷിക്കാഗോ: അനന്തമായ ദൈവ പരിപാലനയില്‍, വിശ്വാസ വളര്‍ച്ചയുടെ ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഷിക്കാഗോ സീറോ മലബാര്‍ രൂപതസില്‍വര്‍ ജൂബിലി നിറവില്‍ . ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ 9,10,11,12 തീയതികളില്‍ ഷിക്കാഗോയില്‍വച്ചു നടക്കുന്ന കണ്‍വെന്‍ഷനു വിശ്വാസികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ സിറോമലബാര്‍ രൂപതയായ ഷിക്കാഗോ രൂപത, പ്രഥമ ബിഷപ് മാര്‍ജേക്കബ് അങ്ങാടിയത്തിന്റേയും തുടര്‍ന്ന് മാര്‍ ജോയ് ആലപ്പാട്ടിന്റെയുംആത്മീയ നേതൃത്വത്തില്‍ കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കൊണ്ടു അമേരിക്കയിലുടനീളം, മാര്‍ത്തോമാ നസ്രാണി പാരമ്പര്യത്തില്‍നിലനിന്നുകൊണ്ട്, ആത്മീയവും ഭൗതികവുമായ വലിയ വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. നിലവില്‍ അമ്പത്തിനാലു ഇടവകകളും ,മുപ്പത്തിഅഞ്ചോളും മിഷനുകളുമുള്ള ഷിക്കാഗോ രൂപതയില്‍ എഴുപതില്‍പ്പരം വൈദികര്‍ ഏതാണ്ട് ഒരു ലക്ഷത്തോളും വരുന്ന വിശ്വാസികള്‍ക്കായി സേവനം ചെയ്തുവരുന്നു. കൂടാതെ, ഇരുപതോളുംവൈദികര്‍ പാര്‍ട്ട്‌ടൈമായും സേവനം ചെയ്തുന്നു.

രൂപതയുടെ ആരംഭം മുതല്‍ എല്ലാ പള്ളികളിലും മികച്ച രീതിയില്‍ മതബോധന ക്ലാസുകള്‍നടത്തിവരുന്നു. ഇപ്പോള്‍ പതിനായിരത്തിലധികം കുട്ടികള്‍ വിവിധഇടവകളിലായി മതബോധന ക്ലാസുകളില്‍ പഠിക്കുന്നു. ഇവര്‍ക്കായി രണ്ടായിരത്തി അഞ്ഞൂറോളും അദ്ധ്യാപകര്‍ രൂപതയുടെ കീഴിലുള്ള ‘വിശ്വാസ രൂപീകരണ മിനിസ്ട്രിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.ആത്മീയതയില്‍ അടിയുറച്ച ഈ വിശ്വാസപരിശീലനം തന്നെയാണ്,രൂപതയിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികള്‍ എന്നത്‌സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ എടുത്തുപറയേണ്ടതാണ്.
എട്ടില്‍പ്പരം തദ്ദേശ്യരായ വൈദികര്‍ ഇതിനോടകം രൂപതയില്‍ സേവനംചെയ്തുവരുന്നു. അതോടൊപ്പം, പത്തിലധികം വൈദികവിദ്യാര്‍ത്ഥികള്‍
വിവിധ സെമിനാരികളിലായി നിലവില്‍ പഠിക്കുന്നു എന്നതുംശ്രദ്ധേയമാണ്.കൂടാതെ, രൂപതയുടെ കീഴില്‍ ചെറുപുഷ്പ മിഷന്‍ ലീഗ്, യൂത്ത്അപ്പസ്‌തോലേറ്റ്, ഫാമിലി അപ്പസ്‌തോലേറ്റ്, എസ്.എം.സി.സി, സിറോമലബാര്‍ വിമന്‍സ് ഫോറം, വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി, ഫോര്‍ലൈഫ് , ഫെയ്ത് ഫോര്‍മേഷന്‍, സീനിയര്‍സ് ഫോറം തുടങ്ങി നിരവധിമിനിസ്ട്രികള്‍ ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ പ്രവര്‍ത്തനങ്ങളുംഏകോപിപ്പിക്കുന്നതിനായി, വളരെ ഉര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂരിയായും രൂപതക്കുണ്ട്.
സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നഈ അവസരത്തില്‍, രൂപയ്ക്കു സ്വന്തമായി ഒരു സെമിനാരിഎന്നതുള്‍പ്പെടെ, വര്‍ച്ചയുടെ അടുത്ത പടവുകളിലേക്കും ഷിക്കാഗോരൂപത ശ്രദ്ധ വെക്കുന്നു.സില്‍വര്‍ ജൂബിലിയുടെ ഭാഗമായി, അമേരിക്കയില്‍ സേവനംചെയ്യുന്ന സിറോ മലബാര്‍ വൈദികരുടെ സമ്മേളനം ഈ മാസം 18,19തീയതികളില്‍ മയാമിയില്‍ വച്ചും, സന്യസ്തരുടെ സമ്മേളനം 2026ഏപ്രില്‍ 17,18 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചും നടത്തപ്പെടുന്നു.അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലും കോണ്‍വെന്റുകളിലും,മറ്റു സ്ഥാപനങ്ങളിലുമായി ഏതാണ്ട് നാനൂറിലധികം സിറോമലബാര്‍ വൈദികരും സന്യസ്തരും സേവനം ചെയ്തുവരുന്നതായികണക്കാക്കപ്പെടുന്നു.
2026 ജൂലൈ 9, 10,11,12 (വ്യാഴം, വെള്ളി, ശനി, ഞായര്‍)തീയതികളില്‍ ഷിക്കാഗോയിലെ പ്രശസ്തമായ മക്കോര്‍മിക് പ്ലേസ്‌കണ്‍വെന്‍ഷന്‍ സെന്ററിലാണ് (McCormick Place) സില്‍വര്‍ ജൂബിലിആഘോഷങ്ങളുടെ ഭാഗമായുള്ള സിറോ മലബാര്‍ കണ്‍വെന്‍ഷന്‍നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.പരസ്പരം പരിചയപ്പെടുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനും,സുഹൃത് ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയില്‍വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാര്‍വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും ഭാഗമായിനിലനിര്‍ത്തുന്നതിനും ഷിക്കാഗോ കണ്‍വന്‍ഷന്‍ സഹായകരമാകും
.അതിലുപരി, അനന്തമായ ദൈവ പരിപാലനയില്‍, വിശ്വാസ വളര്‍ച്ചയുടെഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഈ അവസരത്തില്‍, സിറോമലബാര്‍ സഭാ തലവന്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍പിതാവിനോടും, രൂപത അദ്ധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ട്പിതാവിനോടും, രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്പിതാവിനോടും, സഭയിലെ വിവിധ വൈദികരോടും, സന്യസ്തരോടും,അല്‍മായരോടൊപ്പവും ഒരേ കൂടാരത്തിന്‍ കീഴില്‍ ഒരുമിച്ചിരുന്നുദൈവത്തിനു നന്ദി പറയുന്നതിനും, പ്രാര്‍ഥിക്കുന്നതിനും, വചനംശ്രവിക്കുന്നതിനും , അപ്പം മുറിക്കുന്നതിനും, ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങള്‍, അതെത്ര സന്തോഷ പ്രദമായിരിക്കും .മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുന്നരീതിയിലാണ് കണ്‍വന്‍ഷനിലെ കാര്യപരിപാടികള്‍ക്രമീകരിച്ചിരിക്കുന്നത് .
മഹത്തായ ഈ ആത്മീയ, സാംസ്‌കാരിക, പൈതൃക സംഗമത്തില്‍,സകുടുംബം പങ്കെടുക്കുവാന്‍ എല്ലാ വിശ്വാസികളേയും രൂപതാഅധ്യക്ഷന്‍ മാര്‍ ജോയ് ആലപ്പാട്ടും, ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ഫാ. ജോണ്‍ മേലേപ്പുറവും ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ജോസഫ്ചാമക്കാലയും ക്ഷണിക്കുന്നുകണ്‍വന്‍ഷന്റെ മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളില്‍കണ്‍വന്‍ഷന്‍ കിക്കോഫുകള്‍ പുരോഗമിക്കുന്നു.
മികച്ച പ്രതികരണമാണ്‌ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹോട്ടല്‍ബുക്കിങ് നിരക്കില്‍ പ്രത്യേക ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ്ഡിസംബര്‍ 31 വരെ മാത്രമേ ലഭിക്കൂ. ഈ അവസരം എല്ലാവരുംഉപയോഗിക്കണമെന്ന് കണ്‍വന്‍ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫാ.തോമസ് കടുകപ്പള്ളി, ചെയര്‍മാന്‍ ബിജി സി. മാണി എന്നിവര്‍അഭ്യര്‍ഥിച്ചു.കണ്‍വന്‍ഷനെ കുറിച്ചു കൂടുതല്‍ അറിയുവാനും, രജിസ്റ്റര്‍ ചെയ്യുവാനുംതാഴെ പറയുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക :
www.syroconvention.org
Syro-Malabar Diocese of Chicago celebrates Silver Jubilee! Grateful faithful community on the steps of growth: Extensive Jubilee Convention from July 9th to 12th, 2026













