ട്രംപിന്റെ മന്ത്രിസഭയിൽ വൻ അഴിച്ചുപണി! ഒരു വർഷം പൂർത്തിയായാൽ പ്രധാന മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

ട്രംപിന്റെ മന്ത്രിസഭയിൽ വൻ അഴിച്ചുപണി! ഒരു വർഷം പൂർത്തിയായാൽ പ്രധാന മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തിന് ഒരു വർഷം തികയുന്നതോടെ മന്ത്രിസഭയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത കൂടുതലായി. ഇതുവരെ താരതമ്യേന സ്ഥിരത പുലർത്തിയ ട്രംപിന്റെ ടീമിൽ ഇത് ആദ്യത്തെ വൻ അഴിച്ചുപണിയായിരിക്കും . ആദ്യ ഭരണകാലത്ത് ഉന്നത ഉദ്യോഗസ്ഥരെ പെട്ടെന്ന് പുറത്താക്കുന്നതിൽ റെക്കോർഡിട്ട ട്രംപിനെ ഇത്തവണ അടുത്ത വൃത്തങ്ങൾ ബോധപൂർവം നിയന്ത്രിച്ചിരുന്നു. അതിന്റെ ഫലമായി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന സെക്രട്ടറിമാരോ അഡ്മിനിസ്ട്രേറ്റർമാരോ മാറിയിരുന്നില്ല.

എന്നാൽ 2026 ജനുവരിയിൽ ഭരണത്തിന്റെ ഒന്നാം വാർഷികം പൂർത്തിയാകുമ്പോൾ ഈ സ്ഥിരത തകരുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമായും മാറ്റം പ്രതീക്ഷിക്കുന്നത് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിലാണ്. ട്രംപിന്റെ ഏറ്റവും വലിയ പ്രചാരണ വാഗ്ദാനമായ “വൻതോതിലുള്ള നാടുകടത്തൽ” പദ്ധതി നടപ്പാക്കേണ്ട ഏജൻസിയാണിത്. നിലവിൽ ഈ വകുപ്പിന്റെ തലവനായി സൗത്ത് ഡക്കോട്ട മുൻ ഗവർണർ ക്രിസ്റ്റി നോം ആണുള്ളത്. അവർക്ക് പകരം പുതിയ ആളെ കൊണ്ടുവരാനുള്ള നീക്കം സജീവമാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

അതുപോലെ, ഊർജ വകുപ്പിലും (Department of Energy) മാറ്റത്തിനുള്ള സാധ്യതയേറി. കൊളറാഡോയിലെ മുൻ ഫ്രാക്കിംഗ് കമ്പനി എക്സിക്യൂട്ടീവായ ക്രിസ് റൈറ്റാണ് നിലവിൽ ഈ വകുപ്പിന്റെ സെക്രട്ടറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി വൈറ്റ്ഹൗസുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ വിള്ളലുണ്ടായതാണ് മാറ്റ ചർച്ചകൾക്ക് കാരണമായത്. അടുത്ത ജനുവരിക്ക് മുമ്പ് തന്നെ ഈ മാറ്റങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ട്രംപിന്റെ “അമേരിക്ക ഫസ്റ്റ്” അജണ്ട കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ പറ്റിയ ടീമിനെ ഉടൻ തന്നെ രൂപീകരിക്കാനാണ് പ്രസിഡന്റിന്റെ ശ്രമം.

Share Email
LATEST
Top