അമേരിക്ക തയാറാക്കിയ ഫോര്‍മുല യുക്രയിന്‍ അംഗീകരിക്കണമെന്ന് ട്രംപ്; യുക്രയിന്റെ ഭൂമിയും ആത്മാഭിമാനവും വില്ക്കില്ലെന്നു സെലന്‍സ്‌കി

അമേരിക്ക തയാറാക്കിയ ഫോര്‍മുല യുക്രയിന്‍ അംഗീകരിക്കണമെന്ന് ട്രംപ്; യുക്രയിന്റെ ഭൂമിയും ആത്മാഭിമാനവും വില്ക്കില്ലെന്നു സെലന്‍സ്‌കി

വാഷിംഗ്ടണ്‍: യുക്രയിന്‍- റഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടു വെയ്ക്കുന്ന ഫോര്‍മുല അംഗീകരിക്കണമെന്ന് യുക്രയിനോട് പ്രസിഡന്റ് ട്രംപ്. അമേരിക്കന്‍ ഫോര്‍മുല ഇഷ്ടമായാലും ഇല്ലെങ്കിലും അംഗീകരിച്ചേ പറ്റുകയുള്ളെന്നു യുക്രയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയോട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടു.

എന്നാല്‍ അമേരിക്കന്‍ ഫോര്‍മുല യുക്രയിന്റെ ആത്മാഭിമാനവും സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതാകുമെന്നാണ് സെലന്‍സ്‌കി തിരിച്ചടിച്ചു.വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം. എന്നാല്‍ അമേരിക്ക തയാറാക്കിയ 28പോയിന്റ് രേഖ യുക്രെയ്നിന് അനുകൂലമല്ലാത്തതാണ് യുക്രയിന്‍ നിലപാട്. യുക്രയിന്റെ ഭൂമിയും ആത്മാഭിമാനവും താന്‍ വില്‍ക്കുകയില്ലെന്നു സെലന്‍സ്‌കി തുറന്നടിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതില്‍ ട്രംപ് കഴിഞ്ഞ മാസങ്ങളിലായി അസ്വസ്ഥനായിരുന്നു. യുക്രെയ്ന്‍ പദ്ധതി അംഗീകരിക്കാനുള്ള അവസാന തീയതിയായി താങ്ക്സ്ഗിവിങ്ങ് ദിനമായ നവംബര്‍ 27 നിശ്ചയിക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Trump wants Ukraine to accept the formula prepared by the US; Zelensky says Ukraine’s land and self-respect will not be sold

Share Email
Top