പാലസ്തീന്‍ തടവുകാര്‍ക്കു നേരെ ക്രൂരത: ഇസ്രയേലിനെതിരേ യുഎന്‍ സമിതിയില്‍ രൂക്ഷവിമര്‍ശനം

പാലസ്തീന്‍ തടവുകാര്‍ക്കു നേരെ ക്രൂരത: ഇസ്രയേലിനെതിരേ യുഎന്‍ സമിതിയില്‍ രൂക്ഷവിമര്‍ശനം

ജവീന: ഗാസ മുനമ്പില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് തടവിലാക്കപ്പെട്ട പാലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ ക്രൂരമായ പീഡനങ്ങള്‍ നടത്തിയെന്ന രൂക്ഷ വിമര്‍ശനവുമായി യുഎന്‍ സമിതി. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പീഡനവിരുദ്ധ സമിതിയിലാണ് ഇസ്രയേലിനെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെയും അധികാരികളുടേയും ഇത്തരത്തിലുള്ള നയം ഞെട്ടല്‍ ഉളവാക്കുന്നതായി യുഎന്‍ പ്രതിനിധി പീറ്റര്‍ വെഡല്‍ കെസിംഗ് വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തില്‍ ക്രൂരത നേരിടേണ്ടി വന്നതായും ജനനേന്ദ്രിയങ്ങളില്‍ ഉള്‍പ്പെടെ ഷോക്കടിപ്പിക്കല്‍, കുടിവെള്ളം പോലും നല്കാതിരിക്കല്‍, തുടങ്ങിയ അവസ്ഥയാണ് പലസ്തീന്‍ തടവുകാര്‍ക്ക് നേരിടേണ്ടി വന്നത്. ഇസ്രയേലികള്‍ക്ക് ഹമാസ് നടത്തിയ അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവിടുമെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങള്‍ക്കെതിരേ യുഎന്‍ മുന്നോട്ടുവെച്ച് ആരോപണങ്ങളെ ഇസ്രയേല്‍തള്ളിക്കളഞ്ഞു.

ഇത് വെറും തെറ്റായ പ്രചാരണമെന്നായിരുന്നു ഇസ്രയേല്‍ പ്രതിനിധി ഡാനിയല്‍ മറോണിയുടെ പ്രതികരണം. ഭീകരസംഘടനകളുടെ അതിശക്തമായ നീക്കത്തിനിടയിലും മാനുഷീക മൂല്യങ്ങള്‍ നിലനിര്‍ത്തിയാണ് ഇസ്രയേലിന്റെ മറുപടിയെന്നായിരുന്നു മറോണിയുടെ മറുപടി.
UN panel slams Israel for brutality against Palestinian prisoners

Share Email
LATEST
More Articles
Top