കെന്റക്കി: ലൂയിവിൽ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന യുപിഎസ് കാർഗോ വിമാനം കാര്‍ഗോ വിമാനം തകര്‍ന്നു വീണ് മൂന്നു പേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്കേറ്റു .
ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടംസംഭവിച്ചതെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പറഞ്ഞു, ഹോണോലുലുവിലേക്ക് പോവുകയായിരുന്നുയുപിഎസ് 2976 നമ്പർ ഫ്ലൈറ്റ് പ്രാദേശിക സമയം വൈകുന്നേരം 5:15 ഓടെ തകർന്നു വീഴുകയായിരുന്നു.
വിമാനത്തിൽ വൻതോതിൽ ഇന്ധനം ഉണ്ടായതിനാൽ അതിവേഗം തീ ആളിപ്പടർന്നതായി ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് പറഞ്ഞു. “വിമാനത്തിൽ ഏകദേശം 280,000 ഗാലൺ ഇന്ധനമാണ ഉണ്ടായിരുന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്എഎ രേഖകൾ അനുസരിച്ച് വിമാനത്തിന് 34 വർഷം പഴക്കമുണ്ട്. വിമാന അപകടത്തെ തുടർന്നുണ്ടായ രൂക്ഷമായ പുക ഈ മേഖലയിൽ വ്യാപിച്ചിരിക്കുകയാണ്.
UPS cargo plane with 3 aboard explodes on takeoff at Louisville airport













