മുംബൈ: ഇന്ത്യൻ ചെമ്മീൻകൂടുതലായും കയറ്റുമതി ചെയ്തിരുന്ന അമേരിക്ക ഇന്ത്യയ്ക്കെതിരേ കൂടുതൽ നികുതി ഈടാക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനിലും ഓസ്ട്രേലിയ ഉൾപ്പെടെയുളള മറ്റു രാജ്യങ്ങളിലും വിപണി സാധ്യത തേടി ഇന്ത്യ.
യൂറോപ്യൻ യൂണിയൻ, റ ഷ്യ, ഓസ്ട്രേലിയ തുടങ്ങിയ വിപണി കളിലേക്ക് സമു ദ്രോത്പന്നങ്ങളുടെ കയറ്റുമതി വ്യാപിപ്പിച്ച് അമേരിക്ക സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയുടെ സിംഹഭാഗവും യുഎസ് വിപണിയിലേക്കായിരുന്നു. എന്നാൽ, അമേരിക്കയുടെ താരിഫ് നടപ ടികൾ കയറ്റുമതിക്കാരുടെ ലാഭം കുത്ത നെ കുറച്ചു. ഈ ഘട്ടത്തിൽ പുതിയ വിപ ണികൾ കണ്ടെത്തിയത് ആഭ്യന്തര ഉത്പാ ദകർക്ക് ആശ്വാസമാണ്.
ലോകത്തിലെ രണ്ടാമത്തെ വലിയ ചെമ്മീ ൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. ഇതിൽ. ഭൂരിഭാഗവും കയറ്റുമതിയും ചെയ്യുന്നു. . 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക ക വർഷത്തിൽ, ആഗോളതലത്തിൽ അഞ്ച് ബില്യൺ ഡോളറിൻ്റെ ശീതീകരിച്ച ചെമ്മീ നാണ് കയറ്റുമതി ചെയ്‌തത്. ഈ വില്പന യുടെ 48 ശതമാനവും യുഎസ് വിപണിയി ലേക്കായിരുന്നു.
കൊച്ചിയുൾപ്പെടെയുള്ള തീ രദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള കേരള ത്തിലെ പ്രോസസിംഗ് യൂണിറ്റുകൾക്ക്, യൂ റോപ്യൻ യൂണിയൻ്റെ കർശനമായ മാനദ ണ്ഡങ്ങൾ പാലിച്ചതിൻ്റെ ഫലമായി ഇനി സുഗമമായി കയറ്റുമതി ചെയ്യാൻ സാധി ക്കും.
യൂറോപ്യൻ യൂണിയനു പുറമെ റഷ്യയിലേ ക്കുള്ള കയറ്റുമതിയും വർധിക്കും. 25 ഫി ഷറീസ് സ്ഥാപനങ്ങൾക്ക് അനുമതി നൽ കുന്നതിനുള്ള പ്രക്രിയയിലാണ് റഷ്യ.
എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഒ ക്ടോബറിൽ ഓസ്ട്രേലിയ ആന്ധ്രാപ്രദേ ശിൽനിന്ന് തൊലി കളയാത്ത ചെമ്മീൻ ഇ റക്കുമതി ചെയ്യാൻ അനുമതി നല്‌കി. ചില ചരക്കുകളിൽ വൈറ്റ് സ്പോട്ട് വൈറസ് ക ണ്ടെത്തിയതിനെത്തുടർന്ന് ഓസ്ട്രേലിയ നേരത്തേ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രാജ്യത്തെ ചെമ്മീൻ കയറ്റുമതിയുടെ 80 ശതമാനവും ആന്ധ്രാപ്രദേശിൽനിന്നാണ്. ഇതിൽ 70 ശതമാനവും യുഎസിലേക്കാ യിരുന്നു. എന്നാൽ യുഎസ് ഏർപ്പെടുത്തി യ ഉയർന്ന തീരുവയുടെ ഫലമായി നിരക്ക് 59.72 ശതമാനത്തിലെത്തി. ഇത് സംസ്ഥാ നത്തിന്റെ യുഎസിലേക്കുള്ള കയറ്റുമതി യെ കാര്യമായി ബാധിച്ചു.
US tariffs: Indian shrimp targeting European market and Australia











