ഒട്ടാവ: ഇന്ത്യൻ വംശജനായ സിഖ് യുവാവ് അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ് കനേഡിയൻ ഉദ്യോഗസ്ഥൻ. കാനഡയിൽ പ്രവേശിക്കാൻ കഴിയില്ലെന്നും ഇയാൾക്കെതിരേ . ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അതിർത്തിയിലെ ഉദ്യോഗസ്ഥൻ പറയുന്നതും തുടർന്ന് ഇരുവരും തമ്മിൽ നടത്തുന്ന സംഭാഷണങ്ങളുടേയും വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കനേഡിയൻ രേഖകൾ പരിശോധി ക്കുമ്പോൾ താങ്കൾക്ക് ക്രിമിനൽ പശ്ചാത്ത ലം ഉണ്ടെന്ന് ഉദ്യോഗസ്ഥൻ യുവാവിനോട് പറയുന്നു എന്നാൽ തനിക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്ന് അവകാ ശവാദ വുമായി യുവാവ് പ്രതികരിക്കുന്നതു വീഡിയോയിൽ കാണാം
തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നു തുടർച്ചയായി ഇയാൾ പറയുന്നു. തുടർന്ന് തന്റെ മതവിശ്വാസമാണ് തന്നെ ഉദ്യോഗസ്ഥൻ തടയാൻ കാരണമെന്നും ആരോപിക്കുന്നു. താൻ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അക്കാര്യങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ അഭിഭാഷകനോട് ചോദിച്ചാൽ വ്യക്തമാകുമെന്നും ഉദ്യോഗസ്ഥൻ മറുപടി പറയുന്നു.
കനേഡിയൻ ഡേറ്റാബേസുകളിൽ നിങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉണ്ട്. അവ പരിശോധിക്കുമ്പോൾ നിങ്ങൾക്ക് കാനഡയിൽ പ്രവേശനം നിഷേധിച്ചതായി കാണിക്കുന്നു. അതിനാൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ആരാണെന്നോ, നിങ്ങൾ എവിടെ നിന്നാണെന്നോ, നിങ്ങളുടെ മതം എന്താണെന്നോ പ്രശ്നമല്ല. കനേഡിയൻ രേഖകളിൽ നിങ്ങളുടെ പഴയകാല ക്രിമിനൽ പശ്ചാത്തലം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ തീരുമാനമെടുക്കുന്നതെന്നും” ഓഫീസർ പറഞ്ഞു.
അതിർത്തിയിലെ ഉദ്യോഗസ്ഥർ തന്നെക്കുറിച്ചും സുഹൃത്തു ക്കളെക്കുറിച്ചുള്ള വിവരങ്ങൾ വിവരങ്ങൾ വരെ ചോദിച്ചതായും സിഖ് യുവാവ് പരാതിപ്പെട്ടു. കാനഡയിൽ പ്രവേശിക്കാൻ അനുമതിയുള്ള ആളാണോ എന്ന് പരിശോധിക്കുന്നതിനുള്ള പ്രക്രിയയിൽ കാനഡയിൽ അദ്ദേഹം എന്തുചെയ്യും, ആരെ കാണും തുടങ്ങിയ ചോദ്യങ്ങൾ ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
സിഖ് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിക്കുന്നതിനാൽ മതപരമായ ആവശ്യങ്ങൾക്കായി കാനഡയിലേക്ക് വരികയാണെന്ന് യുവാവ് മറുപടി നല്കി. നിങ്ങളെ തടഞ്ഞതിനെ മതപരമായി യാതൊരു ബന്ധവുമില്ലെന്നു ഉദ്യോഗസ്ഥൻ പറയുന്നതും വീഡിയോയിൽ കാണാം.
You have criminal record’: Indian-origin Sikh man stopped from entering Canada from US, interaction goes viral













