ന്യൂജേഴ്സി: കിഴക്കന്‍ അമേരിക്കയിലെ പല മേഖലകളിലും അതിശക്തമായ മഞ്ഞുവീഴ്ച്ച പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. അയോവയില്‍ മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് യാത്ര പ്രതിസന്ധിയിലായി. മിസോറിയിലും മഞ്ഞുവീഴ്ച്ച മൂലം ചെറിയ അപകടങ്ങളുണ്ടായി.അയോവയില്‍ ഒരു അടിയിലധികം കനത്തിലാണ് മഞ്ഞ് വീണത്. ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഡ്രൈവര്‍മാര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്ന രീതിയില്‍ മഞ്ഞുവീണു.ഇ ത് സൂചന നല്കുന്നത് ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും കിഴക്കന്‍ യു.എസ കടക്കുന്നുവെന്നാണ്.
ശക്തമായ കാറ്റ് മൂലം മഞ്ഞു വീഴ്ച്ച വടക്കുപടിഞ്ഞാറന്‍ ഒഹായോയിലേക്കും പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക് എന്നിവയുടെ ചില ഭാഗങ്ങളിലും ന്യൂ ഇംഗ്ലണ്ടിലും ശക്തമാകുമെന്നു കണക്കാക്കുന്നു. ന്യൂജേഴ്സി ഗവര്‍ണര്‍ ചില കൗണ്ടികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്‌സിയില്‍ മൂന്നു മുതല്‍ ഏഴ് ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ന്യൂജേഴ്സിയിലെ ചില ഭാഗങ്ങളില്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി തിങ്കളാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഹണ്ടര്‍ഡണ്‍, മോറിസ്, പാസായിക്, സസെക്‌സ്, വാറന്‍ കൗണ്ടികളെ മഞ്ഞുവീഴ്ച്ച കൂടുതല്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ഡ്രൈവര്‍മാരും ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാനും ഗവര്‍ണര്‍ ഫില്‍ മര്‍ഫി എക്സില്‍ കുറിച്ചു. പെന്‍സില്‍വാനിയയിലെ പൊക്കോണോസില്‍ ആറ് ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകാം. ചൊവ്വാഴ്ച വരെ വടക്കുപടിഞ്ഞാറന്‍ ഒഹായോയില്‍ 5 ഇഞ്ച് വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ക്ലീവ്ലാന്‍ഡിലെ നാഷണല്‍ വെതര്‍ സര്‍വീസ് ഓഫീസ് അറിയിച്ചു.
ബഫല്ലോയിലും പരിസര പ്രദേശങ്ങളിലും നാല് ഇഞ്ചില്‍ കൂടുതല്‍ മഞ്ഞ് വീഴുമെന്ന് പ്രവചിക്കപ്പെട്ടു, സിറാക്കൂസിലും അല്‍ബാനിയിലും ഓരോന്നിനും 5 ഇഞ്ചില്‍ കൂടുതല്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേരിലാന്‍ഡിലെ ചില ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് പ്രവചിക്കുന്നു
Blizzard warning in eastern US: Governor declares state of emergency in parts of New Jersey













