ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്പതു മണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നാല്പതു മണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടത്തപ്പെട്ട നാല്പതുമണിക്കൂര്‍ ആരാധന ഭക്തിനിര്‍ഭരമായി സമാപിച്ചു. നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകിട്ട് ആറുമണിക്ക് ദിവ്യബലിയോട് കൂടി ആരംഭിച്ച് നവംബര്‍ 30 ഞായറാഴ്ച ഉച്ചയോടുകൂടിയാണ് നാല്‍പ്പത് മണയ്ക്കൂര്‍ ആരാധനയുടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചത്.

കോട്ടയം അതിരൂപതയിലെ വല്ലംബ്രോസന്‍ സന്ന്യാസ സമൂഹത്തിലെ ഫാ. ജോബി പന്നൂറയില്‍, ഫാ. സാബു വെള്ളരിമറ്റം, ഫാ. ജോസഫ് പുതുപ്പറമ്പില്‍ എന്നിവര്‍ മൂന്നുദിവസങ്ങളിലെ വിവിധ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. വിവിധ കൂടാരയോഗങ്ങളും മിനിസ്ട്രികളും രാത്രിയും പകലും നീണ്ടുനിന്ന തുടര്‍ച്ചയായ ആരാധനയില്‍ പങ്കാളികളായി. യുവതീയുവാക്കള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച ആരാധനക്ക് ഫാ. മെല്‍വിന്‍ മംഗലത്ത് നേതൃത്വം നല്‍കി. ഞായറാഴ്ച്ച ഉച്ചക്ക് നടത്തപ്പെട്ട ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെയാണ് നാല്പതുമണിക്കൂര്‍ ആരാധന സമാപിച്ചത്.

വികാരി. ഫാ. സിജു മുടക്കോടിയിലിനൊപ്പം, അസി. വികാരി.ഫാ. അനീഷ് മാവേലിപുത്തെന്‍പുര, സെക്രട്ടറി സിസ്റ്റര്‍ ശാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍, ജോര്‍ജ്ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ട്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സണ്ണി മേലേടം ട്രഷറര്‍ ജെയിംസ് മന്നാകുളത്തില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി .

Forty hours of devotional worship at St. Mary's Catholic Parish in Chicago

Share Email
LATEST
More Articles
Top