യുഎസിൽ  ഗ്രീൻകാർഡ് ലോട്ടറി താത്കാലികമായി നിർത്തി വെച്ചത് പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായോ?  വ്യാപക ചർച്ചയാവുന്നു

യുഎസിൽ  ഗ്രീൻകാർഡ് ലോട്ടറി താത്കാലികമായി നിർത്തി വെച്ചത് പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായോ?  വ്യാപക ചർച്ചയാവുന്നു

വാഷിങ്ടൺ: ട്രംപ് ഭരണകൂടം ഗ്രീൻ കാർഡ് ലോട്ടറി സംവിധാനം താത്ക്കാലികമായി നിർത്തലാക്കിയ നീക്കത്തിനെതിരേ വ്യാപക ചർച്ച. പൂർണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണോ എന്നതാണ് വ്യാപക ചർച്ചയാവുന്നുഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാമിലൂടെ യുഎസിലേക്ക് കുടിയേറിയ പോർച്ചുഗീസ് പൗരൻ നടത്തിയ ആക്രമണത്തെ തുട‍ർന്നാണ് ട്രംപ് ഗ്രീൻ കാർഡ് ലോട്ടറിയ താത്കാലികമായി നിർത്തി വച്ചത്. ഒരു വർഷം  50,000 വിദേശികൾക്ക് യുഎസിൽ സ്ഥിരതാമസത്തിന് വഴിയൊരുക്കിയിരുന്ന ഗ്രീൻ കാർഡ് ലോട്ടറി.

ഗ്രീൻ കാർഡ് പ്രോഗ്രാം എന്നന്നേക്കുമായി അവസാനിപ്പിച്ചാൽ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മുൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ്റെ പ്രതികരണം.

ചില സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ നിർത്തിവെക്കുന്ന രീതിയാണ് സർക്കാർ പിന്തുടരുന്നതെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻസിലെ മുൻ റെഫ്യൂജി ആൻ്റ് ഇൻ്റർനാഷണൽ ഓപ്പറേഷൻസ് ചീഫ് ഓഫ് സ്റ്റാഫായ റിക്കി മുറെ ന്യൂസ്‍വീക്കിനോട് പറഞ്ഞു.  വാഷിങ്ടൺ ഡിസിയിൽ നടന്ന വെടിവെപ്പിൽ പ്രതിയായ വ്യക്തി അഫ്ഗാൻ പൗരനാണെന്ന് കണ്ടെത്തിയതിനെ തുട‍ർന്ന് അഫ്ഗാനിസ്താനിൽ നിന്നുൾപ്പെടെ  എല്ലാ കുടിയേറ്റ അപേക്ഷകളും സ‍ർക്കാർ നിർത്തിവെച്ചിരുന്നു.  അതിനു പിന്നാലെയാണ് ഗ്രീൻ കാർഡ്  ലോട്ടറിയിൽ ട്രംപ പിടി മുറുക്കിയത്

യുഎസിലേക്ക് കുറഞ്ഞ കുടിയേറ്റമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വേണ്ടിയാണ് ഗ്രീൻ കാർഡ് ലോട്ടറി എന്നറിയപ്പെടുന്ന ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം ആരംഭിച്ചത്. ഇത്തരം രാജ്യങ്ങളിൽ ഉള്ളവർക്ക് യുഎസിലേക്ക് കുടിയേറി സ്ഥിരതാമസത്തിന് യോഗ്യത നേടാൻ ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം സഹായിക്കുന്നു. ഓരോ വർഷവും 50,000 പേർക്ക് മാത്രമേ ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാമിലൂടെ യുഎസിൽ സ്ഥിരതാമസം ലഭിക്കൂ. 

Is the temporary suspension of the green card lottery in the US part of a complete elimination? There is widespread debate

‘ 

Share Email
Top