മാഗ് (MAGH) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജോജി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

മാഗ് (MAGH) ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജോജി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

അജു വാരിക്കാട്

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (MAGH) 2026 വര്‍ഷത്തേക്കുള്ള ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജോജി ജോസഫിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഡിസംബര്‍ 28-ന് കേരള ഹൗസില്‍ ചേര്‍ന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ചെയര്‍മാനായി ജോജി ജോസഫിനെ തിരഞ്ഞെടുത്തത്.
മാഗിന്റെ മുന്‍ പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് ജോജി ജോസഫ്.


അസോസിയേഷന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് ജോജി ജോസഫ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മാഗിന് നല്‍കിയ സേവനങ്ങള്‍ക്ക് സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ ജിമ്മി കുന്നശ്ശേരിക്കും ട്രസ്റ്റി ബോര്‍ഡ് അംഗം അനില്‍ ആറന്മുളയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

2026 വര്‍ഷത്തേക്കുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:
ചെയര്‍മാന്‍: ജോജി ജോസഫ്
വൈസ് ചെയര്‍മാന്‍: ജിനു തോമസ്
അംഗങ്ങള്‍: മാത്യൂസ് മുണ്ടാക്കല്‍, എസ്.കെ. ചെറിയാന്‍, ജോസ് കെ. ജോണ്‍ (ബിജു), ക്ലാരമ്മ മാത്യൂസ്. മാഗിന്റെ പുതിയ ഭരണസമിതിക്ക് എല്ലാവിധ പിന്തുണയും സഹകരണവും നല്‍കുമെന്ന് ജോജി ജോസഫ് അറിയിച്ചു. ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന് പുതുവത്സരാശംസകള്‍ നേരുകയും ചെയ്തു.

Joji Joseph elected as Chairman of MAGH Board of Trustees

Share Email
LATEST
More Articles
Top