പ്രശ്നം ട്രംപിന്റെ പേര്; കെന്നഡി സെന്ററിന്റെ പേര് മാറ്റത്തിൽ പ്രതിഷേധം തീവ്രമാകുന്നു, കൂടുതൽ കലാകാരന്മാർ പരിപാടികൾ റദ്ദാക്കുന്നു

പ്രശ്നം ട്രംപിന്റെ പേര്; കെന്നഡി സെന്ററിന്റെ പേര് മാറ്റത്തിൽ പ്രതിഷേധം തീവ്രമാകുന്നു, കൂടുതൽ കലാകാരന്മാർ പരിപാടികൾ റദ്ദാക്കുന്നു

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡിസിയിലുള്ള പ്രശസ്തമായ കെന്നഡി സെന്ററിന്റെ പേര് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ഉൾപ്പെടുത്തി മാറ്റിയതിനെത്തുടർന്ന് കൂടുതൽ കലാകാരന്മാർ നിശ്ചയിച്ച പരിപാടികൾ റദ്ദാക്കി പിന്മാറുന്നു. ജാസ് കലാകാരൻ ചക് റെഡ്ഡിന് ശേഷം പ്രമുഖ ജാസ് ബാൻഡായ ‘ദി കുക്കേഴ്സും’ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഡാൻസ് കമ്പനിയായ ‘ഡഗ് വരോൺ ആൻഡ് ഡാൻസേഴ്സും’ സെന്ററിലെ പരിപാടികളിൽ നിന്ന് പിന്തിരിഞ്ഞു. കഴിഞ്ഞ ആഴ്ച കെന്നഡി സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാപനത്തിന്റെ പേര് “ട്രംപ് കെന്നഡി സെന്റർ” എന്നാക്കി മാറ്റാൻ തീരുമാനിച്ചതാണ് യുഎസിലെ സാംസ്കാരിക-രാജ്യീയ മേഖലകളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.
ന്യൂ ഇയർ തലേന്ന് നടക്കാനിരുന്ന രണ്ട് കോൺസേർട്ടുകളാണ് ഈ ജാസ് ഗ്രൂപ്പ് റദ്ദാക്കിയത്.

“വിഭജനങ്ങൾ വർധിപ്പിക്കുന്നതിനു പകരം അവയെ മറികടക്കുന്ന സംഗീതത്തിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്,” എന്ന് ബാൻഡിന്റെ പ്രസ്താവനയിൽ പറയുന്നു. ജാസ് സംഗീതം സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിൽ നിന്ന് ഉടലെടുത്തതാണെന്നും ട്രംപിന്റെ പേര് ചേർത്തത് വംശീയതയുടെയും ആഫ്രിക്കൻ അമേരിക്കൻ സംസ്കാരത്തിനെതിരായതിന്റെയും ഭാഗമാണെന്നും ഗ്രൂപ്പ് അംഗങ്ങൾ ആരോപിച്ചു.

ഏപ്രിലിൽ നടക്കാനിരുന്ന പ്രകടനങ്ങളാണ് ഈ ഡാൻസ് കമ്പനി ഒഴിവാക്കിയത്. “ഒരുകാലത്ത് മഹത്തരമായിരുന്ന ഈ സ്ഥാപനത്തിനുള്ളിലേക്ക് ഇനി കയറാനോ ഞങ്ങളുടെ പ്രേക്ഷകരോട് വരാൻ ആവശ്യപ്പെടാനോ ഞങ്ങൾക്കാകില്ല,” എന്ന് അവർ വ്യക്തമാക്കി. ഈ പിന്മാറ്റത്തിലൂടെ ഏകദേശം 40,000 ഡോളർ (33 ലക്ഷത്തിലേറെ രൂപ) സാമ്പത്തിക നഷ്ടമാണ് അവർക്ക് നേരിടുന്നത്.

ജനുവരി 14-ന് പ്രകടനം നടത്താനിരുന്ന ഫോക്ക് ഗായിക ക്രിസ്റ്റി ലീയും പിന്മാറി. “ആരുടെയെങ്കിലും അഹങ്കാരത്തിനുവേണ്ടി അമേരിക്കൻ ചരിത്രം പുനർലിഖനം ചെയ്യുമ്പോൾ ആ വേദിയിൽ നിൽക്കാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല,” എന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പരിപാടി റദ്ദാക്കിയ ചക് റെഡ്ഡിനെതിരെ കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനെൽ 1 മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയച്ചു. കലാകാരന്മാരുടെ പിന്മാറ്റത്തെ ‘രാഷ്ട്രീയ നാടകം’ എന്നാണ് അദ്ദേഹം വിളിച്ചത്.

Share Email
LATEST excelnclexrn
More Articles
Top