ലൈംഗീക  കുറ്റവാളി എപ്സ്റ്റീനെക്കുറിച്ചുള്ള പരാതികൾ വർഷങ്ങളോളം  പൂഴ്ത്തിയതായി റിപ്പോർട്ട്

ലൈംഗീക  കുറ്റവാളി എപ്സ്റ്റീനെക്കുറിച്ചുള്ള പരാതികൾ വർഷങ്ങളോളം  പൂഴ്ത്തിയതായി റിപ്പോർട്ട്

വാഷിംഗ്ടണ്‍:  ലൈംഗിക കുറ്റവാളി ജെഫ്രി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള പരാതികൾ വർഷങ്ങളോളം പൂഴ്ത്തിയതായി റിപ്പോർട്ട്എ പ്സ്റ്റീനിനെതിരെ ആദ്യ ഔദ്യോഗിക  എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ്  എഫ്ബിഐയ്ക്ക് പരാതി ലഭിച്ചിരു ന്നുവെന്ന് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നു.

1996 സെപ്റ്റംബറില്‍ മയാമി എഫ്ബിഐ ഓഫീസില്‍ നല്‍കിയ പരാതി ഇപ്പോൾ പുറത്തുവിട്ട രേഖകളിൽ  ഉള്‍പ്പെടു ത്തിയിട്ടുണ്ട്.  കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഫെഡറല്‍ നിയമപ്രവര്‍ത്തന ഏജന്‍സിക്ക് ലഭിച്ച പരാതിയാണ് പുറത്തു വിട്ടത്. 

പരാതിക്കാരി നല്കിയ വിവരങ്ങൾ പ്രകാരം തന്റെ  സഹോദരിമാരുടെ സ്വകാര്യ ചിത്രങ്ങള്‍ എപ്സ്റ്റീന്‍ മോഷ്ടിച്ച് വില്‍പ്പനയ്ക്ക് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഉന്നയിച്ചു. നീന്തല്‍ക്കു ളങ്ങളില്‍ ചെറുപ്പക്കാരായ പെണ്‍കു ട്ടികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെ ട്ടതായും ഇക്കാര്യം പുറത്തറിയിച്ചാൽ  വീട് കത്തിക്കുമെന്നു  എപ്സ്റ്റീന്‍ ഭീഷണിപ്പെടുത്തിയെന്നും  പരാതിയില്‍ പറയുന്നു. 

ഇന്നു പുറത്തുവിട്ട  ഫയലുകളില്‍ കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപെട്ട .നിരവധി പരാമർശങ്ങളും ഉൾപ്പെട്ടതായി വ്യക്തമായി. 

എപ്സ്റ്റീന്റെ 50ാം  ജന്മദിനാഘോഷ ചിത്രങ്ങളും, 2019ല്‍ ന്യൂയോര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെയുള്ള ദൃശ്യങ്ങളും ഫയലുകളിലുണ്ട്. 

Report: Complaints about sex offender Epstein were buried for years

Share Email
LATEST
More Articles
Top