വാഷിംഗ്ടണ്‍: യുഎസിലേയ്ക്കുള്ള കുടിയേറ്റം നിര്‍ത്തിവെയ്ക്കാന്‍ നിയമനിര്‍മാണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ എംപി രംഗത്ത്. ഫ്‌ളോറിഡയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ എംപി അന്ന പൗലിന ലൂണയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. കുടിയേറ്റം തത്കാലം നിര്‍ത്തിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. പുതിയ നിയമനിര്‍മാണം നടപ്പാക്കി കുടിയേറ്റ സംവിധാനം മെച്ചപ്പെടുത്തണമെന്നാണഅ അവരുടെ ആവശ്യം. അന്ന സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ ആവശ്യം മുന്നോട്ടുവെച്ചത്.
ഇപ്പോഴുള്ള കുടിയേറ്റ സംവിധാനം വളരെ മോശമാണെന്നും പലരും ഇത് ദുരുപയോഗം ചെയ്യുന്നു എന്നും അന്ന പൗലിന ലൂണ ആരോപിച്ചു. കോണ്‍ഗ്രസ് പുനരാരംഭിക്കുമ്പോള്‍ ബില്‍ അവതരിപ്പിക്കുമെന്ന് ലൂണ അറിയിച്ചു.
ടെക്‌സസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ എംപി ചിപ് റോയ് യുഎസിലേക്കുള്ള എല്ലാ കുടിയേറ്റങ്ങളും താല്‍ക്കാലികമായി നിര്‍ത്തലാക്കാനായി പോസ് ആക്ട് മുമ്പ് അവതരിപ്പിച്ചിരുന്നു. നിലവിലെ കുടിയേറ്റ നിയമങ്ങളുടെ പുനപരിശോധന തീരുന്നതുവരെ എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും മരവിപ്പിക്കാനായിരുന്നു നിര്‍ദേശം. വിനോദസഞ്ചാര വിസകള്‍ക്ക് മാത്രം പ്രവേശനം ഏര്‍പ്പെടുത്താനും ചിപ് റോയ് നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്നയും രംഗത്തു വന്നിട്ടുള്ളത്.
Republican MP Anna Paulina to introduce bill calling for halt to immigration to the US













