ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്‌നറും (78) ഭാര്യ മിഷേൽ റെയറും (68) കുത്തേറ്റു മരിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ലോസ് ഏഞ്ചൽസിലെ സ്വന്തം വസതിയിൽ കഴിഞ്ഞ ദിവസമാണ് റോബും ഭാര്യയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മകൻ നിക്ക് റെയ്റെ പൊലീസ് അറസ്‌റ്റു ചെയ്തത് . ഇരുവരെയും നിക്ക് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
മെഡിക്കൽ സഹായം ആവശ്യപ്പെട്ടുള്ള ഫോൺ വിളിയെ തുടർന്നെത്തിയ സംഘമാണ് ലോസാഞ്ചലസിലെ വീട്ടിൽ പ്രായമായ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടാണ് കൊല്ലപ്പെട്ടത് റോബ് റെയറും ഭാര്യ മിഷേൽ റെയ്‌നറുമാണെന്ന് തിരിച്ചറിഞ്ഞത്. മിഷേൽ സിങ്ങർ ഫൊട്ടോഗ്രഫറാണ്.
സംവിധായകനായും നടനായും പ്രശസ്തനായ റോബ്, കോമഡി ഇതിഹാസം കാൾ റെയ്‌നറുടെ മകനാണ്. .1970 കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓൾ ഇൻ ദ് ഫാമിലിയിലൂടെ നടനെന്ന നിലയിൽ അംഗീകാരം നേടി.
Son Astil in the murder of Rob Reiner and his wife Michelle Reiner)













