ടൂറിസ്റ്റ് വീസയില്‍ അമേരിക്കയിലെത്തി കുഞ്ഞിനു ജന്മം നല്കി അമേരിക്കന്‍ പൗരത്വം നേടുന്ന ‘ബര്‍ത്ത് ടൂറിസം’ തടയുമെന്നു ട്രംപ് ഭരണകൂടം

ടൂറിസ്റ്റ് വീസയില്‍ അമേരിക്കയിലെത്തി കുഞ്ഞിനു ജന്മം നല്കി അമേരിക്കന്‍ പൗരത്വം നേടുന്ന ‘ബര്‍ത്ത് ടൂറിസം’ തടയുമെന്നു ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വമേധയാ യുഎസ് പൗരത്വം ലഭിക്കുമെന്ന നിയമവ്യവസ്ഥയിലെ ആനുകൂല്യങ്ങള്‍ ഉപയോഗിച്ച് അമേരിക്കയില്‍ വിനോദസഞ്ചാര വീസയിലെത്തി യുഎസ് മണ്ണില്‍ കുട്ടികള്‍ക്ക് ജന്മം നല്കി കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം സ്വന്തമാക്കുന്ന രീതിയെ കര്‍ശനമായി തടയുമെന്നു യുഎസ് അധികൃതര്‍. വിനോദസഞ്ചാര വീസ ഉള്‍പ്പെടെ വാങ്ങുന്നവരുടെ യാത്ര ഉദ്ദേശ്യം സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നല്കാന്‍ നിര്‍ദേശം നല്കിയതായി ഇന്ത്യയിലെ യുഎസ് എംബസി വ്യക്തമാക്കി

യുഎസില്‍ പ്രസവിച്ച് കുഞ്ഞിന് പൗരത്വം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യുന്നവരെ തടയുക എന്നതാണ് ലക്ഷ്യമിടുന്നത്. ‘ബര്‍ത്ത് ടൂറിസത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ച അമേരിക്ക ടൂറിസ്റ്റ് വീസ എടുക്കുന്നവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ കാര്യങ്ങള്‍ പരിശോധിക്കുന്നത് കൂടുതല്‍കര്‍ശനമാക്കിയിരിക്കുകയാണ്.

ടൂറിസ്റ്റ് വീസയിലെത്തി അമേരിക്കയില്‍ പ്രസവം നടത്തി കുഞ്ഞിനു പൗരത്വം ലഭിക്കാനുള്ള നീക്കമാണ് വീസയ്ക്ക് പിന്നിലെന്നു സംശയിക്കുന്ന സാഹചര്യമുണ്ടാ യാല്‍ ടൂറിസ്റ്റ് വിസ നിരസിക്കും. ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ ഒരു എക്‌സ് പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. യുഎസ് ഭരണഘടനയിലെ 14-ാം ഭേദഗതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന ഏവര്‍ക്കും സ്വാഭാവികമായി പൗരത്വം ല ഭിക്കുന്നതിനാല്‍, ഈ ഒഴിവിലൂടെ പൗരത്വം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധി ച്ചുവെന്നാണ് വിലയിരുത്തല്‍.

ബര്‍ത്ത് ടൂറിസത്തിന് എതിരെ നീക്കം ശക്തമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം വിസ അപേക്ഷകരെക്കുറിച്ചുള്ള കൂടുതല്‍ പരിശോധനയ്ക്കും കര്‍ശനാന്വേഷണത്തിനും ഇടയാക്കുമെന്നാണ് സൂചന. എംബസിയുടെ എക്സ് പോസ്റ്റില്‍, പൗരത്വം ലഭിക്കുന്നതിനുള്ള ഒരു കുറുക്കുവഴിയായി അമേരിക്കന്‍ മണ്ണില്‍ പ്രസവിക്കാന്‍ വിനോദസഞ്ചാരി ഉദ്ദേശിക്കുന്നതായി സൂചനയുണ്ടെങ്കില്‍ യുഎസ് വിസ അപേക്ഷകള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കുന്നു.

The Trump administration says it will crack down on birth tourism, which is when people gain American citizenship by giving birth in the United States on a tourist visa.

Share Email
LATEST
More Articles
Top