വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ മേഖലയുടെ മൂന്നില്‍ രണ്ടു ഭാഗങ്ങളിലുള്ള ആളുകളും ശൈത്യക്കാറ്റിന്റെ ഭീഷണിയില്‍. 64 ദശലക്ഷം ആളുകള്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇല്ലിനോയിസില്‍ തുടര്‍ച്ചയായി അതിശക്തമായ ചുഴലിക്കാറ്റ് അടിച്ചു. ഇതേ തുടര്‍ന്ന് മക്കോണ്‍ കൗണ്ടിയില്‍ എട്ടുവീടുകളും ഒരു ഗ്യാരേജും പൂര്‍ണമായും തകര്‍ന്നു. രണ്ടു വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മക്കോണ്‍ കൗണ്ടിയില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. അതിരൂക്ഷ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 6,000 വിമാനങ്ങള്‍ വൈകി. 500 ലധികം വിമാനങ്ങള്‍ റദ്ദാക്കി. മിനിയാപൊളിസ്-സെന്റ് പോള്‍ അന്താരാഷ്ട്ര വിമാനത്താവളം, ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലം താറുമാറായി.
കൊളറാഡോ, വിസ്‌കോണ്‍സിന്‍, മിനസോട്ട എന്നിവയുടെ ചില ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ മഞ്ഞുവീഴ്ചയുണ്ടായി. അയോവ മുതല്‍ ഒഹായോ താഴ്വര വരെ മഴ പെയ്തു, ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മിന്നലും ഉണ്ടായി. ഡള്ളസ്, ന്യൂ ഓര്‍ലിയന്‍സ്, ലിറ്റില്‍ റോക്ക്, അര്‍ക്കന്‍സാസ്, കന്‍സാസ് സിറ്റി, മിസോറി, സെന്റ് ലൂയിസ്, ചിക്കാഗോ; ഫിലാഡല്‍ഫിയ എന്നീ മേഖലകളില്‍ അലേര്‍ട്ട് നല്കി. മണിക്കൂറില്‍ 45 മൈല്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്, ചില പ്രാദേശിക കാറ്റ് 65 മൈല്‍ വേഗതയില്‍ വശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
Travel disruptions mount as strong storm system sweeps across the country













