ഫ്‌ളോറിഡ: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായി എത്തിയില്ലായിരുന്നുവെങ്കില്‍ ഇസ്രയേല്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.
ഫ്‌ളോറിഡയിലെ മാരാലാഗോ വസതിയില്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഗാസയിലെ സംഘര്‍ഷങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയത്തിനിടെയാണ് ഈ നിര്‍ണായക കൂടിക്കാഴ്ച്ച. വെടിനിര്‍ത്തലിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചു ഇരുവരും ചര്‍ച്ച ചെയ്തു. ഇറാന്‍ ആണവ നിര്‍മാണം പുനരാരംഭിച്ചാല്‍ അമേരിക്ക അത് തകര്‍ക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഗാസ സമാധാന പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് നിര്‍ണ്ണായക കൂടിക്കാഴ്ച നടന്നത്.ചര്‍ച്ച ഭാഗ്യമാണെന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ‘ഇതുവരെ വൈറ്റ് ഹൗസില്‍ നമുക്ക് പ്രസിഡന്റ് ട്രംപിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിട്ടില്ല. നമ്മുടെ കൂടിക്കാഴ്ചകളുടെ എണ്ണം നോക്കിയല്ല, അവയുടെ ഉള്ളടക്കവും തീവ്രതയും നോക്കിയാണ് ഇത് മനസ്സിലാക്കേണ്ടത്.’ ഇത് ഇസ്രായേലിന് മാത്രമല്ല, ലോകത്തിനും ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Trump praises Netanyahu: Israel would not exist today if Netanyahu were not prime minister, says US Presidetn













