വാഷിങ്ടൻ : തന്റെ പ്രസംഗം തെറ്റായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു എന്ന വാർത്തയിൽ അന്താരാഷ്ട്രവാർത്ത ഏജൻസിയായ ബിബിസി ക്കെതിരെ ആയിരം കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് നിയമ നടപടി തുടങ്ങി. നഷ്ടപരിഹാരം തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഫ്ലോറിഡയിലെ കോടതിയെ സമീപിച്ചു.
2021 ജനുവരി ആറിന് ട്രംപ് നടത്തിയ പ്രസംഗത്തിലെ രണ്ടു ഭാഗങ്ങൾ തെറ്റി ദ്ധരിപ്പിക്കും വിധം എഡിറ്റ് ചെയ്തു ഡോക്യുമെന്ററിയിൽ ചേർത്തെന്നു വ്യക്‌തമായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ നേരത്തെ തന്നെ ബിബിസി മാപ്പ് പറയുകയും അവരുടെ ഉന്നത ജീവനക്കാരെ പുറത്താക്കുകയും ചെയ്തിരുന്നു
എന്നാൽ മാപ്പിൽ മാത്രം ഒതുങ്ങില്ലെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാണ് ട്രംപിന്റെ ന്നിലപാട്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കു കയായി രുന്നു ബ്രിട്ടിഷ് മാധ്യമസ് ഥാപന.ത്തിന്റെ ലക്ഷ്യമെന്നു ട്രംപ് പറയുന്നു. അപകീർത്തി വരുത്തിയതിനും മാധ്യമമര്യാദ പാലിക്കാ ത്തതിനും 500 കോടി ഡോളർ വീതം നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
Trump seeks $10 billion in damages from BBC













