അമേരിക്കയ്ക്ക് കഴിവുളള ഇന്ത്യക്കാരില്‍ നിന്നും നിരവധി നേട്ടങ്ങളുണ്ടായി: എച്ച് വണ്‍ ബി വീസ തര്‍ക്കത്തിലും കുടിയേറ്റ നിയമത്തിലും മനസ് തുറന്ന് ഇലോണ്‍ മസ്‌ക്

അമേരിക്കയ്ക്ക് കഴിവുളള ഇന്ത്യക്കാരില്‍ നിന്നും നിരവധി നേട്ടങ്ങളുണ്ടായി: എച്ച് വണ്‍ ബി വീസ തര്‍ക്കത്തിലും കുടിയേറ്റ നിയമത്തിലും മനസ് തുറന്ന് ഇലോണ്‍ മസ്‌ക്

വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് കഴിവുളള ഇന്ത്യക്കാരില്‍ നിന്നും നിരവധി നേട്ടങ്ങളുണ്ടായതായി യുഎസ് ശതകോടീശ്വരനും സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടേയും തലവനുമായ ഇലോണ്‍ മസ്‌ക്. എച്ച വണ്‍ ബി വീസ ഫീസ് കുത്തനെ ഉയര്‍ത്തിയതിലും കുടിയേറ്റ നിയമം സംബന്ധിച്ചുള്ള വ്യാപക ചര്‍ച്ചയ്ക്കിടയിലുമാണ് മസ്‌ക് തന്റെ നിലപാട് സെറോദ സഹസ്ഥാപകന്‍ നിഖില്‍ കാമത്തിന്റെ പീപ്പിള്‍ ബൈ ഡബ്ല്യുടിഎഫ് പോഡ്കാസ്റ്റില്‍ വ്യക്തമാക്കിയത്.

കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ രാജ്യത്ത് കൂടുതല്‍ വ്യാപിക്കാന്‍ കാരണം എച്ച് വണ്‍ ബി വീസ മുന്‍കാലങ്ങളില്‍ ദുരുപയോഗം ചെയ്തതിലും കുടിയേറ്റ നിയമത്തിലെ മുന്‍കാല ഭരണാധികാരികളുടെ മൃദു സമീപനവുമാണെന്നു മസ്‌ക് പ്രതികരിച്ചു.യുഎസിലേക്ക് കുടിയേറി അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് നിരവധി സംഭാവനകള്‍ ചെയ്ത ആളുകളുണ്ട്. മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഗൂഗിള്‍ തലപ്പത്തുള്ള സുന്ദര്‍ പിച്ചൈ തുടങ്ങിയവരുടെ സംഭാവനകള്‍ ചര്‍ച്ചയ്ക്കിടെ കാമത്ത് പരാമര്‍ശിച്ചു.

ബൈഡന്‍ ഭരണകൂടത്തിന് കീഴില്‍, അതിര്‍ത്തി നിയന്ത്രണങ്ങളില്ലാതെ വന്‍തോതില്‍ നിയമവിരുദ്ധ കുടിയേറ്റം ഉണ്ടായിരുന്നതായി മസ്‌ക് തുറന്നടിച്ചു. നിയമവിരുദ്ധമായി യുഎസിലേക്ക് വന്ന് സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നേടുന്നത് പ്രോത്സാഹിപ്പിക്കരുത്. നിങ്ങള്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് പരിഹാസ്യമാണെന്നു മുന്‍ പ്രസിഡന്റ് ബൈഡന്‍ ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെ മസ്‌ക് വിമര്‍ശിച്ചു.

കഴിവുള്ള ആളുകള്‍ അമേരിക്കയിലേക്ക വരണം. എച്ച് വണ്‍ ബി വീസ് നടപടികള്‍ തുടരണം. അതിന്റെ ദുരുപയോഗം തടയണമെന്നതാണ് തന്റെ നിലപാട്. താന്‍ ടെസ്ലയിലേക്കും സ്‌പേസ് എക്‌സിലേക്കും എപ്പോഴും കഴിവുള്ള ആളുകളെ അന്വേഷിക്കാറുണ്ടെന്നും അവര്‍ക്ക ശരാശരിയില്‍ കൂടുതല്‍ ശമ്പളം നല്കാറുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.

US benefited from talented Indians immensely: Musk on H-1B visa row, immigration

Share Email
LATEST
More Articles
Top