കരീബിയന്‍ കടലില്‍ വെനസ്വേലയുടെ വലിയ എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു; യുദ്ധത്തിനുള്ള സൂചനയോ?

കരീബിയന്‍ കടലില്‍ വെനസ്വേലയുടെ വലിയ എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു; യുദ്ധത്തിനുള്ള സൂചനയോ?

വാഷിംഗ്ടണ്‍: കരീബിയന്‍ കടലില്‍ വെനസ്വേലയുടെ വലിയ എണ്ണക്കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തു.
വെനസ്വേലിയന്‍  പ്രസിഡന്റ് നിക്കോളാസ് മദുറോഡ രാജ്യം വിടണമെന്ന് കഴിഞ്ഞ ആഴ്ച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെലഫോണില്‍ ആശ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോള്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് സൂചന നല്കിക്കൊണ്ട് എണ്ണക്കപ്പല്‍ തന്നെ പിടിച്ചെടുത്തത്.

എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്നു പ്രസിഡന്റ് ട്രംപ് തന്നെ സ്ഥിരീകരിച്ചു. അമേരിക്കന്‍ സൈന്യം കപ്പല്‍ പിടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് അറ്റോണി ജനറല്‍ പാം ബോണ്ടി എക്‌സില്‍ പങ്കുവച്ചു. സേന ഹെലികോപ്ടറില്‍ നിന്ന് കപ്പലിലേക്ക് ആയുധങ്ങളുമായി ഇറങ്ങുന്നതിന്റെ വീഡിയോയാണ് ഉള്ളത്.

വെനസ്വേലയിലേക്കും ഇറാനിലേക്കും എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് പാം ബോണ്ടി വിശദമാക്കുന്നത്. ഈ കപ്പലിനെതിരെ നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. വിദേശ ഭീകരവാദ സംഘടനയ്ക്ക് അനധികൃ തമായി എണ്ണ എത്തിച്ചിരുന്ന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് അമേരിക്കന്‍ അവകാശവാദം.

കപ്പല്‍ പിടികൂടിയതിനു പിന്നാലെ വെ നസ്വേലിയന്‍ തലസ്ഥാനമായ കാരക്കാ സില്‍ നടന്ന റാലിയില്‍ പോരാളികളെ പോലെ പെരുമാറണമെന്ന് നിക്കോളാസ് മദൂറോ ജനങ്ങളോട് ആവശ്യപ്പെട്ടു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വേണ്ടത് നമ്മുടെ എണ്ണയും ഇന്ധനവും സ്വര്‍ണവും നമ്മുടെ കടലുമാണെന്നും അവര്‍ കള്ള ന്മാരാണ് എന്നുമാണ് പ്രതിവാര ടെലി വിഷന്‍ പരിപാടിയില്‍ വെന സ്വേല യുടെ ആഭ്യന്തര മന്ത്രി ദിയോസ്ഡാഡോ കാബെല്ലോ പ്രതികരിച്ചത്.

അധികം വൈകാതെ അമേരിക്ക വെനസ്വേലിയയെ ആക്രമിക്കുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്

US military seizes large Venezuelan oil tanker in Caribbean Sea; Is this a sign of war?

Share Email
Top