ട്രംപിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച വിജകരം; സമാധാനത്തിനായി യുഎസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു സെലന്‍സ്‌കി

ട്രംപിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച വിജകരം; സമാധാനത്തിനായി യുഎസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു സെലന്‍സ്‌കി

കീവ്:: യുക്രയിന്‍- റഷ്യ സംഘര്‍ഷം അവസാനിപ്പിക്കുന്നതായി അമേരിക്ക നേതൃത്വം നല്കുന്ന ചര്‍ച്ചകളെ പൂര്‍ണമായും പിന്തുണച്ചുകൊണ്ട് യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. റഷ്യ- യുക്രയിന്‍ സമാധാന കരാര്‍ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരുമായി നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും സെലെന്‍സ്‌കി.

പറഞ്ഞു. സമാധാനം കൈവരിക്കുന്നതിന് അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തി ക്കാന്‍ യുക്രെയ്ന്‍ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേര്‍ത്തു. യുഎ സുമായുള്ള ചര്‍ച്ചകളുടെ അടുത്ത ഘട്ടത്തെ കുറിച്ചും അതിന്റെ രൂപത്തെക്കുറിച്ചും ധാരണയിലെത്തിയിട്ടുണ്ട്. സമാധാനം, സുരക്ഷ, പുനര്‍നിര്‍മ്മാണം എന്നിവയ്ക്കുള്ള നിര്‍ണായക നടപടികള്‍ ഉള്‍പ്പെടെ എല്ലാം പ്രായോഗികമായിരിക്കണം എന്നതാണ് ഞങ്ങളുടെ സമീപനമെന്നും സെലെന്‍സ്‌കി പറഞ്ഞു.

സ്റ്റീവ് വിറ്റ്‌കോഫ്, ജറീദ് കഷ്‌നര്‍ എന്നിവരുമായി യുക്രെയ്ന്‍ ദേശീയ സുരക്ഷ കൗണ്‍സിലിന്റെ സെക്രട്ടറി റസ്റ്റം ഉമെറോവ് രണ്ടു തവണ ചര്‍ച്ച നടത്തി’. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായും സ്റ്റീവ് വിറ്റ്‌കോഫ് ഉടന്‍ കൂടിക്കാഴ്ച നടത്തും.

Zelenskyy says talks with Trump's representatives successful; will work with US for peace
Share Email
LATEST
More Articles
Top