വാഷംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്കന്‍ യുദ്ധക്കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് ഡെല്‍ബര്‍ട്ട് ഡി. ബ്ലാക്ക് (ഡിഡിജി-119) ഇസ്രായേല്‍ തുറമുഖമായ എലാറ്റില്‍ നങ്കൂരമിട്ടു. ഇറാനുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ സംഭവം പ്രാധാന്യമര്‍ഹിക്കുന്നതായി കണക്കാക്കപ്പെടുന്നു.
വ്യോമ പ്രതിരോധം, മിസൈല്‍ പ്രതിരോധം, ക്രൂയിസ് മിസൈല്‍ (ടോമാഹോക്ക്) വിക്ഷേപണ ശേഷികള്‍ എന്നിവ നല്‍കുന്ന ഏജിസ് സിസ്റ്റം ഉള്‍പ്പെടുന്നതാണ് ഈ യുദ്ധ വിമാനം.
ഇസ്രായേലിന്റെ തെക്കന്‍ ചെങ്കടല്‍ തുറമുഖമാണ് എയ്ലാത്ത്. യുഎസ് യുദ്ധക്കപ്പലുകള്‍ ചെങ്കടല്‍ മേഖലയില്‍ ഇടയ്ക്കിടെ പട്രോളിംഗ് നടത്താറുണ്ടെങ്കിലും എയ്ലാത്ത് തുറമുഖത്ത് അപൂര്‍വ്വമായി മാത്രമാണ് എത്തുന്നത്.
യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ മിഡില്‍ ഈസ്റ്റില്‍ എത്തിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു യുദ്ധക്കപ്പല്‍ കൂടി എത്തിയത്.
American warship in Israeli port: Fear of war in the Middle East?













