ബൈബൈ 2025… വെല്‍ക്കം 2026… ലോകമെങ്ങും പുതുവര്‍ഷാഘോഷ ലഹരിയില്‍

ബൈബൈ 2025… വെല്‍ക്കം 2026… ലോകമെങ്ങും പുതുവര്‍ഷാഘോഷ ലഹരിയില്‍

തിരുവനന്തപുരം: പുത്തന്‍ സ്‌നപ്‌നങ്ങള ചിറകിലേറ്റി നവപ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു. ലോകമെങ്ങും പുതുവര്‍ഷാഘോഷ ലഹരിയില്‍.
ആര്‍പ്പുവിളികളോടെയും ആഘോഷത്തിമിര്‍പ്പോടെയുമാണഅ 2026 നെ ലോകം വരവേറ്റത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളെല്ലാം പുലര്‍ച്ചെ വരെ വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും.

പുതുവര്‍ഷപ്പിറവി അറിയിച്ചുകൊണ്ട് പടുകൂറ്റന്‍ പപ്പാഞ്ഞിമാരെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പടുകൂറ്റന്‍ പപ്പാഞ്ഞിമാരെ കത്തിച്ചത്. മറ്റു പലയിടങ്ങളിലും ചെറുപപ്പാഞ്ഞിമാരെ കത്തിച്ചും പുതുവര്‍ഷത്തെ വരവേറ്റു

ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പപ്പാഞ്ഞിമാരെയാണ് കത്തിച്ചത്. വെളി മൈതാനത്തെ 55 അടി ഉയരമുള്ള പപ്പാഞ്ഞി സിനിമാതാരം ഷൈന്‍ നിഗമാണ് ഉദ്ഘാടനം ചെയ്തത്. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ 50 അടി ഉയരമുള്ള പപ്പാഞ്ഞി പരേഡ് മൈതാനിയിലാണ് ഒരുക്കിയത്. കൂടാതെ നിരവധി ചെറുപപ്പാഞ്ഞികളും ഫോര്‍ട്ട് കൊച്ചിയില്‍ കത്തിയമര്‍ന്നു. തിരുവനന്തപുരം വെള്ളാറിലെ കേരളാ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ 40 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് 2026-നെ സ്വാഗതം ചെയ്തു.

ലോകത്ത് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനും എട്ടര മണിക്കൂര്‍ മുമ്പേയായിരുന്നു കിരിബാത്തി പുതിയ വര്‍ഷത്തെ വരവേറ്റത്. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡിലെ ചാഥം ദ്വീപിലും പുതുവര്‍ഷമെത്തി. തുടര്‍ന്ന് ഓസ്‌ട്രേലിയ, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്.

ഫിജി, റഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു. അവസാനം പുതുവര്‍ഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപിലാണ്.

Bye-bye 2025… Welcome 2026. The world is intoxicated with New Year celebrations.

Share Email
LATEST
More Articles
Top