ടെക്‌സാസ്: ഡാലസ്‌ഫോര്‍ട്ട് വര്‍ത്ത് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ (KCADFW) സംഘടിപ്പിച്ച 2026-ലെ വിപുലമായ പുതുവത്സരാഘോഷവും 16-ാമത് KCCNA നാഷണല്‍ കണ്‍വെന്‍ഷന്‍ – 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫും ഡിസംബര്‍ 31-ന് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ ക്‌നായിതൊമ്മന്‍ ഹാളില്‍ ആവേശകരമായ അന്തരീക്ഷത്തില്‍ വിജയകരമായി നടന്നു. വിശ്വാസവും സൗഹൃദവും സാമൂഹിക ഐക്യവും ഒരുമിച്ച ഈ ആഘോഷം ഡാളസ് ക്‌നാനായ സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി.
വൈകുന്നേരം 6:30-ന് ആരംഭിച്ച പുതുവത്സര തിരുകര്‍മ്മങ്ങളോടെയാണ് പരിപാടികള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചത്. തുടര്‍ന്ന് രാത്രി 8:30 മുതല്‍ ആരംഭിച്ച ആഘോഷവേദിയില്‍ ഡാലസ് ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ പുതുവത്സര അനുഗ്രഹ സന്ദേശം നല്‍കി. സെക്രട്ടറി ബിനോയ് പുത്തെന്‍മഠത്തില്‍ സ്വാഗതവും വിമന്‍സ് ഫോറം സെക്രട്ടറി ബിന്ദു ചേന്നങ്ങാട്ട് നന്ദി പ്രസംഗവും നിര്‍വഹിച്ചു.പുതിയ വര്‍ഷത്തിലേക്ക് കടക്കുന്ന സമൂഹത്തിന് ആത്മീയ പ്രചോദനവും പ്രത്യാശയും പകര്‍ന്ന നിമിഷങ്ങളായിരുന്നു അത്.

ഈ ആഘോഷവേദിയില്‍ വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ സുപ്രധാന സംഗമമായ 16-ാമത് KCCNA കണ്‍വെന്‍ഷന്‍ – 2026-ന്റെ ഔദ്യോഗിക കിക്ക്-ഓഫും ഭംഗിയായി നടന്നു. 2026 ആഗസ്റ്റ് 6 മുതല്‍ 9 വരെ ഫ്ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയിലിലെ ബ്രോവാര്‍ഡ് കൗണ്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്കുള്ള ഡാളസ് യൂണിറ്റിന്റെ രജിസ്‌ട്രേഷന്‍ ഈ അവസരത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.
ഗ്രാന്‍ഡ്($7,000 ) സ്‌പോണ്‍സറായ ജെയ്‌സണ്‍ ആന്‍ഡ് ഷിമിയ ഓളിയില്‍ നിന്നു KCCNA പ്രസിഡന്റും ട്രെഷററും ചേര്‍ന്ന് സ്പോസര്‍ഷിപ് ഏറ്റുവാങ്ങി കൊണ്ടു ഡാളസ് യൂണിറ്റിന്റെ രെജിസ്ട്രേഷന്റെ ഔദ്യോഗിക കിക്ക്-ഓഫ് നിര്‍വഹിച്ചു. മെഗാ സ്‌പോണ്‍സര്‍സ് ($4,000) :മനു & ഷൈനി നിരപ്പേല്‍ , സില്‍വെസ്റ്റര്‍ & ലിസ് കൊടുന്നിനാം കുന്നേല്‍ ,ജോണി & എല്‍സി അനാലില്‍ ,തോമസ് & മേരി മഠത്തിപ്പറമ്പില്‍ ,ജിജു & കൊച്ചുമോള്‍ കൊളങ്ങായില്‍. കൂടാതെ ഇരുപത്തഞ്ചില്‍ പരം ഫാമിലി സ്പോസര്‍ഷിപ് ഡാളസില്‍ നിന്നും ഇതുവരെ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,
ഡാലസ് കിക്ക്-ഓഫ് പരിപാടിയില്‍ KCCNAയുടെയും KCADFWയുടെയും പ്രമുഖ നേതാക്കള്‍ സാന്നിധ്യമുണ്ടായി. KCCNA പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍, ട്രഷറര്‍ ജോജോ തറയില്‍, KCCNA പി.ആര്‍.ഒയും KCADFW പ്രസിഡന്റുമായ ബൈജു അലപ്പാട്ട്, KCWFNA പ്രസിഡന്റ് ഡാനി പല്ലാട്ടുമഠം എന്നിവരുടെ പങ്കാളിത്തം നേതൃത്വ ഐക്യത്തിന്റെ ശക്തമായ ദൃശ്യാവിഷ്‌കാരമായി.
ഡാലസ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റ് ചെയ്ത പുതുവത്സരാഘോഷങ്ങളില്‍ സ്നേഹവിരുന്നും, വിമന്‍സ് ഫോറം, KCYL, കിഡ്‌സ് ക്ലബ്, യുവജനവേദി തുടങ്ങിയ KCADFW ഉപസംഘടനകളുടെ വര്‍ണ്ണാഭമായ കലാപരിപാടികളും അരങ്ങേറി. രാത്രി ഡിജെയും നൃത്തപരിപാടികളും ചേര്‍ന്ന് 2026-നെ ആവേശത്തോടെയും സന്തോഷത്തോടെയും സമൂഹം വരവേറ്റു.

”ഒരുമിച്ചു ചേരാം. ദൈവത്തോട് നന്ദി പറയാം. ആഘോഷിക്കാം നമുക്ക് ഒരു സമൂഹമായി” എന്ന സന്ദേശം പൂര്‍ണമായി പ്രതിഫലിച്ച ഈ ആഘോഷസന്ധ്യ KCADFW കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
KCADFW എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
പ്രസിഡന്റ് ബൈജു പുന്നൂസ് അലാപ്പാട്ട്, വൈസ് പ്രസിഡന്റ് ജോബി പഴുക്കായില്‍, സെക്രട്ടറി ബിനോയി പുത്തെന്‍മഠത്തില്‍ ,ജോയിന്റ് സെക്രട്ടറി അജീഷ് മുളവിനാല്‍, ട്രഷറര്‍ ഷോണ്‍ ഏലൂര്‍, നാഷണല്‍ കൗണ്‍സില്‍ മെംബേര്‍സ് ബിബിന്‍ വില്ലൂത്തറ, ജിജി കുന്നശ്ശേരിയില്‍, സേവ്യര്‍ ചിറയില്‍, Dr. സ്റ്റീഫന്‍ പോട്ടൂര്‍, സില്‍വെസ്റ്റര്‍ കോടുന്നിനാം കുന്നേല്‍, ലൂസി തറയില്‍, തങ്കച്ചന്‍ കിഴക്കെപുറത്ത്, സുജിത് വിശാഖംതറ, കെവിന്‍ പല്ലാട്ടുമഠം, വിമന്‍സ് ഫോറം പ്രസിഡന്റ് ലിബി എരിക്കാട്ടുപറമ്പില്‍, യുവജനവേദി പ്രസിഡന്റ് റോണി പതിനാറുപറയില്‍, KCYL പ്രസിഡന്റ് ജെയിംസ് പറമ്പേട്ട്.
Dallas KCADFW New Year’s Eve and KCCNA Convention Kick-Off Celebrated with Excitement as 2026 Begins












