അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്നു അറിയിച്ചതായി ഇറാൻ

അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്നു അറിയിച്ചതായി ഇറാൻ

ടെഹ്റാന്‍: അമേരിക്ക  ഇറാനെ ആക്രമിക്കില്ലെന്നു അറിയിച്ചതായി ഇറാൻ. പാക്കിസ്ഥാനിലെ ഇറാൻ നയതന്ത്ര പ്രതിനിധി റെസ അമീരി മൊഖാദാമാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ജനകീയ പ്രതിഷേധത്തെ ടെഹ്റാന്‍ സംയമനത്തോടെ നേരിടണമെെന്നു ട്രംപ്  ആവശ്യപ്പെട്ടതായും  അദ്ദേഹം പറഞ്ഞു.

ഇറാനില്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെ ടുത്തുന്നതി നിടെയാണ് ഇറാന്റെ  ഈ പ്രസ്താ വന. ഇറാനിലെ പ്രതിഷേധക്കാരെ പിന്തുണ യ്ക്കുന്ന നിലപാടാണ്  ഇതു വരെ ട്രംപ് കൈക്കൊണ്ടിരുന്നത്.

പ്രതിഷേധക്കാരോട് സമരം ശക്തമായി തുടരാനും അവര്‍ക്കുള്ള സഹായം എത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്.  യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിഷേധങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് ഇറാന്‍ വധശിക്ഷ നടപ്പാക്കുകയാണെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അമേരിക്ക ഭീഷണിപ്പെടുത്തിയിരുന്നു.

ഇന്നലെ പാകിസ്ഥാന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് ട്രംപിന്റെ സന്ദേശം ലഭിച്ചതെന്ന് മൊഘദാം. പറഞ്ഞു. താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാന്‍ മേഖലയിലെ യുഎസ് താത്പ ര്യങ്ങളെ ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടതായി മൊഘദാമിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Iran says US will not attack Iran

Share Email
Top