വാഷിംഗ്ടൺ: അമേരിക്കയിൽ ആഞ്ഞുവീശിയ ശീതകാല കൊടുങ്കാറ്റിൽ രാജ്യത്ത് പല മേഖലയിലും വ്യാപകമായി വൈദ്യുതി മുടങ്ങി. 10 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി മുടങ്ങി
അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളായ ടെന്നസി, ടെക്സസ്, മിസിസിപ്പി, ലൂസിയാന എന്നിവിടങ്ങ ളിലാണ് ഏറ്റവും കൂടുതൽ പേർക്ക് വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയതോടെ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ ഉപഭോക്താക്കൾ ഒരേപോലെ ദുരിതത്തിലായി
ടെക്സാസിൽ നിന്ന് ആരംഭിച്ച ശൈത്യക്കാറ്റ് രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തേക്ക് അതി ശക്തമായി വീശിയടിച്ചതോടെ ഞായറാഴ്ച പുലർച്ചെ അമേരിക്കയിൽ 600,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ലായിരുന്നുവെന്ന് പവർ ഔട്ടേജ് ഡോട്ട് കോം ട്രാക്കിംഗ് സൈറ്റ് വ്യക്തമാക്കുന്നു
ടെന്നസി, ടെക്സസ്, മിസിസിപ്പി, ലൂസിയാന എന്നീ തെക്കൻ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾക്കാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത് – ഈ മേഖലയിൽ ഉടനീളം ശൈര്യ കൊ ടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുകയാണ്.
Over 10,0000 Lose Power As Massive Winter Storm Hits













