ഇറാനിൽ ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ് ലവി: ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നു ആയത്തുല്ല ഖമനയി

ഇറാനിൽ ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ് ലവി: ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നു ആയത്തുല്ല ഖമനയി

ടെഹ്റാൻ : ആഭ്യന്തര പ്രക്ഷോഭം അതി രൂക്ഷമായതിനു പിന്നാലെ അമേരിക്കയുടെ സഹായം തേടി ഇറാനിൽ നിന്നും പാലായനം ചെയ്ത ഷാ ഭരണ കുടത്തിന്റെ പിന്മുറക്കാരൻ റിസാ പഹ് ലവി. എന്നാൽ ഡോണൾഡ് ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്നു ഇറാൻ പരമോന്നത നേതാവ്  ആയത്തുല്ല ഖമനയി. 

ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെ തിരെയുള്ള പ്രക്ഷോഭം രൂക്ഷമായതിനു പിന്നാലെയാണ്  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ് ല വി രംഗത്തു വന്നത്.  ടെഹ്റാനിൽ ആരംഭിച്ച  പ്രക്ഷോഭം ഇപ്പോൾ അനവധി നഗരങ്ങളി ലേക്ക് വ്യാപിച്ചു. ഇതിനു പിന്നാലെയാണ് ഇ റാനിലെ ജനങ്ങളെ സഹായിക്കാൻ ഇടപെടാൻ ട്രംപ് ദയവായി തയ്യാറാ ക.ണമെന്ന ആവശ്യവുമായി റിസാ പഹ് ല വി സമൂഹമാധ്യമ പോസ്‌റ്റിൽ ആവശ്യപ്പെട്ടത്.

1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ് ലവിയുടെ   മകനാണ് റിസാ പഹ് ല വി. ഇറാനിൽ നിന്നു പലായനം ചെയ്‌ത റിസാ  ഇപ്പോൾ യുഎസിലാണ് താമസിക്കുന്നത്.

രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്ന് റിപ്പോർട്ടുകളുണ്ട്. 2,500പേരെ കരുതൽ തടങ്കലിലാക്കി. പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നു പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു.

Reza Pahlavi calls for Trump’s intervention in Iran: Ayatollah Khamenei says Trump should rule America

Share Email
LATEST
More Articles
Top