swayamvara
pulimoottil

ഗ്രീൻലാൻഡ് അമേരിക്കയുടെ ഭൂമിയാണ്, ദാവോസിൽ ലോക നേതാക്കൾക്ക് മുന്നിൽ ഭീഷണിയുമായി ഡോണൾഡ് ട്രംപ്, യൂറോപ്പിനെതിരെ രൂക്ഷ വിമർശനം

ഗ്രീൻലാൻഡ് അമേരിക്കയുടെ ഭൂമിയാണ്, ദാവോസിൽ ലോക നേതാക്കൾക്ക് മുന്നിൽ ഭീഷണിയുമായി ഡോണൾഡ് ട്രംപ്, യൂറോപ്പിനെതിരെ രൂക്ഷ വിമർശനം

ദാവോസ്: സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ആഗോള നേതാക്കളുടെയും ബിസിനസ് ഭീമന്മാരുടെയും സാന്നിധ്യത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തന്റെ ‘അമേരിക്ക ഫസ്റ്റ്’ നയം വീണ്ടും ഉറപ്പിച്ചു. ഗ്രീൻലാൻഡിനെ കൈവശപ്പെടുത്തുമെന്ന ഭീഷണിയും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെയുള്ള കടുത്ത വിമർശനവുമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തെ ഏറെ ശ്രദ്ധേയമാക്കിയത്. ഗ്രീൻലാൻഡ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണെന്നും അതുകൊണ്ട് തന്നെ അത് ‘അമേരിക്കൻ മണ്ണ്’ ആണെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഗ്രീൻലാൻഡ് വാങ്ങാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിലും സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “നിങ്ങൾക്ക് ഇത് അംഗീകരിക്കാം, അങ്ങനെയെങ്കിൽ ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കും. അല്ലെങ്കിൽ ‘ഇല്ല’ എന്ന് പറയാം, അത് ഞങ്ങൾ ഓർത്തുവയ്ക്കും,” എന്നായിരുന്നു ഡെന്മാർക്കിനോടും യൂറോപ്യൻ രാജ്യങ്ങളോടും ട്രംപ് നൽകിയ മുന്നറിയിപ്പ്. യൂറോപ്പ് ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ട്രംപ് തുറന്നടിച്ചു.

പല യൂറോപ്യൻ രാജ്യങ്ങളും ഇന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിൽ മാറിയിരിക്കുന്നുവെന്നും അത് നെഗറ്റീവ് മാറ്റമാണെന്നും അദ്ദേഹം പരിഹസിച്ചു. ബിസിനസ് നേതാക്കൾക്കിടയിൽ തനിക്ക് ‘സുഹൃത്തുക്കളും കുറച്ച് ശത്രുക്കളും’ ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഗ്രീൻലാൻഡിനെ ‘മനോഹരമായ ഒരു വലിയ ഐസ് കഷ്ണം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്ത്രപരമായ സുരക്ഷയ്ക്ക് ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാകേണ്ടത് അനിവാര്യമാണെന്ന് വാദിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഗ്രീൻലാൻഡ് ഡെന്മാർക്കിന് തിരിച്ചുകൊടുത്ത അമേരിക്കയുടെ തീരുമാനം ‘വിഡ്ഢിത്തം’ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST excelnclexrn
More Articles
Top