വാഷിംഗ്ടൺ: 2026-ൽ ഇറ്റലിയിൽ നടക്കാനിരിക്കുന്ന വിന്റർ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ അമേരിക്കൻ പ്രതിനിധി സംഘത്തെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിക്കും. ശനിയാഴ്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, സെക്കൻഡ് ലേഡി ഉഷാ വാൻസ്, യുഎസ് അംബാസഡർ തിൽമാൻ ഫെർട്ടിറ്റ.
പ്രമുഖ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാക്കൾ എന്നിവരാണ് പ്രതിനിധി സംഘത്തിലെ പ്രമുഖർ.
ഫെബ്രുവരി 6-നാണ് മിലാൻ കോർട്ടിന ഗെയിംസിന് തുടക്കമാകുന്നത്. ഒളിമ്പിക് ചരിത്രത്തിൽ ആദ്യമായി, ഉദ്ഘാടന ചടങ്ങിലെ ‘പരേഡ് ഓഫ് നേഷൻസ്’ ഒരേസമയം നാല് സ്ഥലങ്ങളിലായി നടക്കും.
മിലാനിലെ സാൻ സിറോ സ്റ്റേഡിയം (60,000 കാണികൾക്ക് ഇരിക്കാവുന്ന ഇടം),
മലയോര മേഖലകളായ കോർട്ടിന,
പ്രെഡാസ്സോ, ലിവിഗ്നോ എന്നിവയാണ് വേദികൾ. പ്രതിനിധി സംഘത്തിൽ സ്വർണ്ണ മെഡൽ ജേതാക്കളായ പ്രമുഖ താരങ്ങളും ഉൾപ്പെടുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിട്ടില്ല. വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഈ സന്ദർശനം അമേരിക്കയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം കായിക താരങ്ങൾക്ക് ആവേശം പകരുകയും ചെയ്യും.











