വടക്കൻ കാലിഫോർണിയയിൽ  ഹിമപാതത്തിൽപെട്ട്  10  സ്കീയർമാരെ കാണാതായി: രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

വടക്കൻ കാലിഫോർണിയയിൽ  ഹിമപാതത്തിൽപെട്ട്  10  സ്കീയർമാരെ കാണാതായി: രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കാലിഫോർണിയ: വടക്കൻ കാലിഫോർ ണിയയിൽ ഉണ്ടായ അതിശക്തമായ ഹിമപാതത്തിൽപെട്ട് 10 സ്കീയർമാരെ കാണാതായി. ദുഷ്കരമായ സാഹച ര്യത്തിൽ   രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

സിയറ നെവാഡയിലെ കാസിൽ പീക്ക് പ്രദേശത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് ഹിമപാതം റിപ്പോർട്ട് ചെയ്തതായി നെവാഡ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

നാല് സ്കീ ഗൈഡുകളും 12 ക്ലയന്റുകളും ഉൾപ്പെടെ 16 സ്കീയർമാരുടെ സംഘമാണ് ഹിമപാതത്തിൽ അകപ്പെട്ടതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു. ഇതിൽ ആറു പേർ രക്ഷപെട്ടു. 10 പേരെ കാണാതായതായി ഷെരീഫ് ഓഫീസ് അറിയിച്ചു.

ഹിമപാതമുണ്ടായ സ്ഥലത്ത് ആറ് പേർ രക്ഷപ്പെട്ടു, രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നു, 10 പേരെ കാണാതായതായി ഷെരീഫ് ഓഫീസ് അറിയിച്ചു.

10 skiers missing after avalanche in Northern California: Rescue operation underway

Share Email
LATEST
Top