എപ്സ്റ്റീന്‍ ഫയല്‍: ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്നറിച്ച് മുന്‍ പ്രസിഡന്റ് ക്ലിന്റണ്‍

എപ്സ്റ്റീന്‍ ഫയല്‍: ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്നറിച്ച് മുന്‍ പ്രസിഡന്റ് ക്ലിന്റണ്‍

വാഷിംഗ്ടണ്‍: ലൈംഗീക കുറ്റവാളി ജെഫ്രി എപ്‌സറ്റീനുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഹൗസ് ഓവര്‍സെറ്റ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാകാമെന്നറിയിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യയും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി ക്ലിന്റണും. ജെഫ്രി എപ്സ്റ്റീന്‍ അന്വേഷണത്തില്‍ അടച്ചിട്ട മുറിയില്‍ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയുടെ തെളിവെടുപ്പില്‍ ഹാജരാകാമെന്നാണഅ അറിയിച്ചിട്ടുള്ളത്.

ക്ലിന്റണ്‍ ദമ്പതികള്‍ക്കെതിരായി രണ്ട് പ്രമേയങ്ങളില്‍ യുഎസ് കോണ്‍ഗ്രസില്‍ വരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകാമെന്ന അറിയിപ്പ് മുന്‍ പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഫയലുകളില്‍ ബില്‍ ക്ലിന്റനെതിരായ ആരോപണമുണ്ടായിരുന്നു.

ക്ലിന്റന്റെ നിരവധി ചിത്രങ്ങളും ക്ലിന്റനുമായി ബന്ധപ്പെട്ട നിരവധി പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. എപ്സ്റ്റീന്റെ വസതിയില്‍ ബില്‍ ക്ലിന്റണ്‍ സന്ദര്‍ശനം നടത്തുകയും യുവതികള്‍ക്കൊപ്പം നീന്തിത്തുടിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് മുമ്പ് പുറത്തുവന്നത്. ഹോട്ട് ടബ്ബില്‍ ക്ലിന്റണ്‍ ചാരിക്കിടക്കുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. ക്ലിന്റെനൊപ്പം ഒരു യുവതിയേയും കാണാം. ക്ലിന്റനൊപ്പമുണ്ടായിരുന്ന യുവതി എപ്സ്റ്റീന്റെ കാമുകിയായിരുന്നതായും പറയപ്പെട്ടിരുന്നു.

Clintons agree to give depositions to House Oversight Committee about Epstein

Share Email
LATEST
More Articles
Top