വാഷിങ്ടണ്‍: തന്നെ കുറ്റാരോപ ണങ്ങളില്‍നിന്നു ഒഴിവാക്കുകയോ ശിക്ഷയില്‍ ഇളവു അനുവദിക്കുകയോ ചെയ്താല്‍ സാക്ഷിമൊഴി നല്കാന്‍ തയാറാണെന്നു ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ പങ്കാളിയും ലൈംഗിക ഇടപാടു സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയുമായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍. അവരുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്.
എപ്സ്റ്റീന്‍ വിവാദത്തിലെ യാതാര്‍ഥ്യം അമേരിക്കന്‍ ജനതയ്ക്ക് അറിയാന്‍ ഇതാണ് കൃത്യമായ മാര്‍ഗമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എപ്സ്റ്റീ ന്റെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് യു.എസ്. ജനപ്രതി നിധിസഭാകമ്മിറ്റി വീഡിയോ കോണ്‍ ഫറന്‍സ് വഴി ചോദ്യംചെയ്യല്‍ നടത്തിയെങ്കിലും മറുപടി പറയാന്‍ ഗിസ്ലെയ്ന്‍ തയാറായില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഗിസ്ലെയ്ന്റെ അഭിഭാഷകന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്ക് കൈമാറിയതുള്‍പ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകളില്‍ ഗിസ്ലെയ്ന്‍ 20 വര്‍ഷത്തെ തടവു ശികക്ഷയില്‍ കഴിയുകയാണ്.
Ghislaine Maxwell, Jeffrey Etspein’s asosciate, has requtseed a pardon from President Trump, offering to ttseify in exchange for leniency in her sext rafficking case.













