കൊച്ചി: സർക്കാർ ജീവനക്കാരുടെയും പൗരന്മാരുടെയും വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ അയച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി തടഞ്ഞുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
സ്പാർക്ക് അടക്കമുള്ള സോഫ്റ്റ്‌വെയർ നിന്ന് വിവരങ്ങൾ മുഖ്യമത്രിയുടെ ഓഫീസിലേക്ക് മാറ്റിയത് എങ്ങനെ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ഒരാളുടെ അനുമതി ഇല്ലാതെ വിവരങ്ങൾ കൈമാറാൻ സർക്കാരിന് എന്ത് അധികാരം എന്നും കോടതി ചോദിച്ചു.
സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റു സേവന ങ്ങൾക്കുമായി രജിസ്റ്റർ ചെയ്‌തവ ർക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സർക്കാരിന്റെ നേട്ടങ്ങൾ എന്നു അവകാ ശപെട്ട് സന്ദേശങ്ങൾ മുഖ്യമ ന്ത്രിയുടെ ഓഫീസ് അയച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി പരിഗണി ച്ചപ്പോഴാ ണു കോടതി ഇത്തരം കടുത്ത പരാമർശങ്ങൾ നടത്തിയത്.
ജഡ്ജിമാർക്ക് അടക്കം ഇത്തരം സന്ദേശങ്ങൾ അയച്ചു എന്ന് ഹർജിയിൽ ആരോപണം ഉണ്ടായിരുന്നു. ഈ ആരോപണം ശരി യാണെങ്കിൽ വളരെ ഗൗരവതാരമാണെന്നും കോടതി അഭിപ്രായപെട്ടു.
സർക്കാരിന് എതിരെ കടുത്ത വിമർശനം ആണു കോടതി നടത്തിയത്. കാലിക്കറ്റ് സർവകലാശാല സിന്ഡിക്കേറ്റ് അംഗവും അസോസിയേറ്റ് പ്രൊഫസ്സറുമായ ഡോ. പി.റഷീദ് അഹമ്മദ്,. സെക്രട്ടേറിയറ് ജീവനക്കാരൻ കെ. എം.അനിൽ കുമാർ എന്നിവർ നൽകിയ ഹർജ്ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിനർശനം നടത്തിയത്.
ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
High Court criticizes government over data leak: Messages sent from Chief Minister’s office blocked













