വാങ്കഡേയില്‍ അമേരിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പടയൊരുക്കം

വാങ്കഡേയില്‍ അമേരിക്കയ്‌ക്കെതിരേ ഇന്ത്യന്‍ പടയൊരുക്കം

മുംബൈ: ട്വിന്റി20 ലോകകപ്പ്  ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അമേരിക്കയ്‌ക്കെതിരേ ഇന്ത്യ പടയൊരുക്കത്തിനു തയാറെ ടുക്കുന്നു. ടി20 ലോകകപ്പ് ക്രിക്കറ്റിന് നാളെ തുടക്കമാകുമ്പോള്‍ ഉദ്ഘാടനമ ത്സരത്തില്‍ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി. മുംബൈ വാങ്കഡേ സ്‌റ്റേഡിയത്തിലാണ് മത്സരം.

വാങ്കഡെയിലെ പിച്ച് എപ്പോഴും  ബാറ്റര്‍മാരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ്. വലിയ സ്‌കോറുകള്‍ പിറക്കാറുള്ള ഗ്രൗണ്ടാണ് വാങ്കെഡെ. ടോസ് നേടുന്ന ടീം ആദ്യം എതിരാളികളെ ബാറ്റിംഗിന് അയയ്ക്കുകയാണ് പതിവ്. ഏത് വലിയ സ്‌കോറും വാങ്കഡെയില്‍ രണ്ടാമതിറക്കുന്ന ടീം അടിച്ചെടുത്തത് കാണാറുള്ളതാണ്.

രാത്രിയിലെ മഞ്ഞുവീഴ്ചയും രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് വെല്ലുവിളിയാകും. ഇത്തരമൊരു സാഹചര്യത്തില്‍ നാളെ ടോ്‌സ് നേടുന്ന ടീം ബൗശളിംഗ് തെരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യത.

Indian team ready to face America on Wankhede

Share Email
LATEST
More Articles
Top