ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ ചൈനയില്‍ നിന്നും വന്‍ തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഒറുങ്ങുന്നു. ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം കപ്പല്‍വേധ മിസൈലുകള്‍ ചൈനയില്‍ നിന്നും വാങ്ങാന്‍ ഇറാന്‍ നീക്കം ആരംഭിച്ചു.
ഈ സൂപ്പര്‍സോണിക് മിസൈലിന് 290 കിലോമീറ്റര്‍ ദൂരപരിധി ഉണ്ട്. . റഡാറുകളെ കബളിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ താഴ്ന്ന് പറക്കാനും ഇവയ്ക്ക് കഴിയും. യുഎസ്സിന്റെ നാവിക സേനയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ ഈ മിസൈലിന് സാധിക്കുമെന്നാണ് കരുതുന്നത്. പുതിയ സാഹചര്യം മധ്യേഷ്യന്‍ മേഖലയെയാകെ സമ്മര്‍ദ്ദത്തിലാക്കിയ ഘട്ടത്തിലാണ് ചൈന രംഗപ്രവേശം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരു രാജ്യങ്ങളും തമ്മില്‍ ഈ മിസൈല്‍ ഇടപാടിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ രൂക്ഷണായതോടെയാണ് നീക്കങ്ങള്‍ ദ്രുതഗതിയിലാക്കിയത്. ഇറാന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണ് ചൈന. ഇത് 1980കള്‍ മുതല്‍ക്കുള്ള ബന്ധമാണ്. അതിശക്തമായി ഈ പ്രതിരോധ ബന്ധം നിലനിന്നു പോരികയാണ്.
ചൈനീസ് നിര്‍മിതമായ സിഎം 302 മിസൈലാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നത്. ഈ മിസൈല്‍ കൂടാതെ സര്‍ഫേസ് ടു എയര്‍ മിലൈുകള്‍ വാങ്ങാനും ഇറാന്‍ ലക്ഷ്യമിടുന്നു. ആന്റി ബാലിസ്റ്റിക് മിസൈലുകളും, ആന്റി സാറ്റലൈറ്റ് ആയുധങ്ങളും വാങ്ങാനായി ഇറാന്‍ ചൈനയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
Iran to buy CM302 anti-ship missiles from China













