മോസ്കോ ലോകത്തെ ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്ന് റഷ്യ.. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു റഷ്യയുടെ ഈ പ്രതികരണം. ഇന്ത്യയ്ക്ക് മേലുള്ള നികുതി കുറച്ചത് റഷ്യൻ എന്ന ഇന്ത്യ വാങ്ങില്ലെന്ന് ഉറപ്പിനെ തുടർന്ന് ആണെന്ന് മുമ്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ത് റഷ്യ മാത്രമല്ല. ഇന്ത്യ എല്ലാക്കാലത്തും ഈ ഉൽപ്പന്നങ്ങൾ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നി ല്ലെന്നും റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തി പകരം യുഎസിൽ നിന്ന് വാങ്ങാമെന്നു പ്രധാന മന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് റഷ്യൻ വക്താവിൻ്റെ പ്രതികരണം. 25 ശതമാനം തിരിച്ചടി. തീരുവയ്ക്കു പുറമേ റഷ്യൻ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേർത്ത് ആകെ 50% തീരുവയാണ് ഇന്ത്യയ്ക്കുമേൽ ഓഗസ്റ്റിൽ ചുമത്തിയിരുന്നത്.
It has the right to buy oil from any country: Russia











