നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിതം മുന്നോട്ടു നയിക്കണം: ലിയോ മാര്‍പാപ്പ

നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിതം മുന്നോട്ടു നയിക്കണം: ലിയോ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് പ്രാര്‍ഥനയോടെയും കാരുണ്യത്തോടെയും ജീവിനതം മുന്നോട്ടു നയിക്കണമെന്നു ലിയോ മാര്‍പാപ്പ. ഞായറാഴ്ച്ച ത്രികാല പ്രാര്‍ഥനയ്ക്ക് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

നോമ്പുകാലത്ത് ഉദാരമായി പ്രായശ്ചിത്തം ചെയ്യാമെന്നും ടെലിവിഷനുകളും സെല്‍ഫോണുകളും കുറച്ചു നേരം ഓഫ് ചെയ്ത് നമുക്ക് നിശബ്ദതയ്ക്ക് ഇടം സൃഷ്ട്ടിക്കാമെന്നും മാര്‍പാപ്പ പറഞ്ഞു. ദൈവവചനത്തെ നമ്മുടെ ഹൃദയത്തില്‍ നമ്മോടു സംസാരിക്കുന്ന പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കാം.

നമ്മുടെ കുടുംബങ്ങളിലും തൊഴിലിടങ്ങളിലും സമൂഹങ്ങളിലും നമുക്ക് പരസ്പരം ശ്രവിക്കാം. ഒറ്റയ്ക്കുള്ളവര്‍ക്ക പ്രായമായവര്‍, ദരിദ്രര്‍, രോഗികള്‍ എന്നിവര്‍ക്കായി നമുക്ക് സമയം നീക്കിവയ്ക്കാം. അനാവശ്യമായത് ഉപേക്ഷിക്കുന്നതിനാല്‍ നാം ലാഭിക്കുന്നത് ആവശ്യമുള്ള വരുമായി പങ്കുവയ്ക്കാന്‍ നമുക്കു കഴിയുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


Life should be led with prayer and mercy during Lent: Pope Leo

Share Email
Top